- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽ നിന്ന് പിന്മാറിയതിൽ പക; പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി; കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി കാമുകി; ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
ലഖ്നൗ: പ്രണയത്തിൽ നിന്നും പിന്മാറിയതിന് പക. പിന്നാലെ ആൺ സുഹൃത്തിന്‍റെ ജനനേന്ദ്രിയം അറുത്ത് മാറ്റി യുവതി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എട്ട് വർഷമായി യുവാവും യുവതിയും തമ്മിൽ പ്രണയത്തിൽ ആയിരിന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.
തുടർന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും പോലീസിനെ അറിയിച്ചു.
സംഭവത്തിൽ യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറിൽ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. പക്ഷെ ഗസ്റ്റ് ഹൗസിൽ വെച്ച് സംഭവം നടന്നതായാണ് യുവതി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ പ്രവർത്തിയിൽ നാട്ടുകാർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.