- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന സ്ത്രീയോട് ലൈംഗികാതിക്രമം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പിടിയിലായത് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ
കന്യാകുമാരി: രാത്രി ഉറങ്ങിക്കിടന്ന സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിലായത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ. കുളച്ചൽ സ്വദേശി ജവഹർ (55) ആണ് അറസ്റ്റിലായത്. കുളച്ചൽ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജവഹറിന്റെ അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരു അറസ്റ്റ്. എസ്‌പി സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീയെയാണ് പ്രതി ലൈംഗികമായി അതിക്രമിച്ചത്. ഇവരുടെ സമീപത്തേക്ക് നടന്നുവന്ന പ്രതി ചുറ്റും നോക്കിയ ശേഷം ശല്യപ്പെടുത്തുകയായിരുന്നു. സിസിടിവിയിൽ ദ്യശ്യങ്ങൾ വൈറലായതോടെ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി
പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ അന്വേഷണം കൂടുതൽ എളുപ്പമായി. ബസ് ജീവനക്കാരാകാം പ്രതിയെന്ന് മനസിലാക്കിയ പൊലീസ് കുളച്ചലിലെ ബസ് ജീവനക്കാർക്കിടയിലാണ് പ്രതിയെ തിരഞ്ഞത്. തുടർന്നാണ് കുളച്ചൽ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന പ്രതി അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.




