- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് ഉപേക്ഷിച്ച യുവതി പൊലീസ് സ്റ്റേഷനിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതു കൊണ്ട് ജീവൻ രക്ഷിക്കാനായി
മീറത്ത്: ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷന് പുറത്ത് യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്നാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വിഷം കഴിച്ചതിനെ തുടർന്ന് അവശയായ കണ്ട യുവതിയെ ഉടൻ തന്നെ പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
നവംബർ രണ്ടിന് പൊലീസ് സ്റ്റേഷനിൽവെച്ച് വിഷം കഴിച്ച യുവതി നിലത്തു വീണപ്പോഴാണ് സംഭവം പൊലീസുകാർ അറിയുന്നത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. യുവതി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. യുവതിക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു.
ഭർത്താവ് ഉപേക്ഷിച്ചു പോയതിൽ മനംനൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന പരാതിയുമായി യുവതി നേരത്തെ സ്റ്റേഷനിൽ എത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി യുവതിയുടെയും ഭർത്താവിന്റെയും കുടുംബങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ, യുവതിക്കൊപ്പം താമസിക്കാൻ തയാറല്ലെന്ന് ഭർത്താവ് വ്യക്തമാക്കിയതോടെ ശ്രമം പരാജയപ്പെട്ടു.
എട്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാൽ, ഇപ്പോൾ യുവതിയുടെ കൂടെ താമസിക്കാൻ ഭർത്താവിന് താൽപര്യമില്ല. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.-