ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യമുനാനദിയില്‍ ജനനിരപ്പ് അപകടകരമായി ഉയരുന്നു. മുന്നറിയിപ്പ് പരിധിയേക്കാള്‍ ഉയരത്തില്‍ തിങ്കളാഴ്ചയും ജലനിരപ്പ് ഉയര്‍ന്നു . 204. 8 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. ഡല്‍ഹി ഓള്‍ഡ് റെയില്‍വെ ബ്രിഡ്ജിനടുത്ത് ഉയരത്തില്‍ ജലമെത്തി. 205.33 ആണ് അപകടകരമായ അവസ്ഥ വെളിവാക്കുന്ന ജലനിരപ്പിന്റെ അളവ്. നിലവിലെ ജല ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ബ്രിഡ്ജാണ് വെള്ളത്തിന്റെ പരമാവധി ജലനിരപ്പും പ്രളയ സാഹചര്യവും കണക്കാക്കുന്ന അതിര്‍ത്തിയായി നിര്‍ണയിച്ചിരിക്കുന്നത്. പാലത്തിന്റെ അടിത്തട്ടില്‍ മുട്ടുന്ന വിധത്തിലാണ് നിലവിലെ ജലനിരപ്പ് . സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എല്ലാ ഏജന്‍സികളും സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥയുടെ അവസ്ഥ അനുസരിച്ച് ജലനിരപ്പ് വ്യതിയാനമുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വസീറാബാദ്, ഹദ്‌നികുന്‍ഡ് അണക്കെട്ടുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവെട്ട് വെള്ളം ഒഴുക്കിവിട്ടതിനാലാണ് യമുനാ നദിയില്‍ അപകടകരമായ അളവില്‍ ജലമുയര്‍ന്നത്- കേന്ദ്ര പ്രളയ പഠന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓരോ മണിക്കൂറിലും ഹദ്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നും 58,282 ക്യുസെക്‌സ് ജലവും 36,170 ക്യുസെക്‌സ് ജലം വസിറാബാദ് അണക്കെട്ടില്‍ നിന്നും ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 206 അടിയിലെത്തിയാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.