ന്യൂ​ഡ​ൽ​ഹി: ഇ.​പി. ജ​യ​രാ​ജ​ൻ വി​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​തെ യെച്ചൂരി കരുതൽ എടുത്തു. വിഷയത്തിൽ യെച്ചൂരി സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.

വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇം​ഗ്ലീ​ഷി​ൽ മ​റു​പ​ടി പ​റ​ഞ്ഞു. ഇ​നി ഹി​ന്ദി​യി​ൽ വേ​ണോ എ​ന്ന് യെ​ച്ചൂ​രി ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​പോ​രാ​ട്ട​മാ​ണെ​ന്നും എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ക്കാ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത് എ​ന്നു യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.