ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി പറയണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തിൽ ഇടപടൊതിരിക്കുന്നത് തീർത്തും നിർഭാഗ്യകരമായ കാര്യമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പറഞ്ഞു.

മണിപ്പൂരിലെ സംഘർഷത്തിൽ പ്രതികരിക്കാൻ മോദിക്ക് 75 ദിവസം വേണ്ടിവന്നു. പ്രധാനമന്ത്രി ഇത്രയും കാലം എന്തുകൊണ്ട് മിണ്ടാതിരുന്നുവെന്ന് യെച്ചൂരി ചോദിച്ചു. മണിപ്പൂർ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല. സർക്കാർ എന്തുകൊണ്ടാണ് വിഷയത്തിൽ മറുപടി പറയാത്തതെന്നും യെച്ചൂരി ചോദിച്ചു.

മെയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. എന്നിട്ടും നടപടിയുണ്ടായില്ല. ബിരേൻ സിങ് സർക്കാരിനെ മാറ്റുകയാണ് വേണ്ടത്. പെൺകുട്ടികളെ ആക്രമിച്ച പ്രതികൾക്ക് വധശിക്ഷ നൽകണം. അതാണ് നിയമം, അത് നടപ്പിലാക്കണം. എന്തുകൊണ്ട് സർക്കാർ നിയമം നടപ്പിലാക്കുന്നില്ലെന്നും യെച്ചൂരി ചോദിച്ചു.