ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എക്സിറ്റ് പോളുകാർ അവരുടെ ജോലി ചെയ്യുന്നു. ജനങ്ങളാണ് വിധിയെഴുതുന്നത്. തെരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി.ത്രിപുരയിൽ ബിജെപിക്ക് ഭരണ തുടർച്ച ലഭിക്കുമെന്നാണ് ഇന്നലെ പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചത്.

ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എൻഡിഎക്ക് 36 മുതൽ 45 സീറ്റാണ് പ്രവചിക്കുന്നത്. സിപിഐഎം കോൺഗ്രസ് സഖ്യത്തിന് ആറു മുതൽ 11 സീറ്റ് വരെ മാത്രമാണ് ലഭിക്കുകയെന്ന് ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബിജെപിക്ക് 36 സീറ്റ് വരെയും സിപിഐഎമ്മിന് 21 സീറ്റ് വരെയും പ്രവചിക്കുന്നു.