ലഖ്‌നോ: സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ജനാധിപത്യവും സദ്ഭരണവും അർത്ഥശൂന്യമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസി?ലെ ആദ്യ ബാച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ജനാധിപത്യത്തെക്കുറിച്ചും സദ്ഭരണത്തെക്കുറിച്ചും നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്, എന്നാൽ സമയബന്ധിതമായി നീതി ലഭ്യമാക്കിയില്ലെങ്കിൽ ഈ വാക്കുകൾ അർത്ഥശൂന്യമാകും' - യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനിടെ, യു.പിയിൽ യോഗി മുഖ്യമന്ത്രിയായ നിരവധി ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നിരുന്നു. സർക്കാറിനെതിരെ സമരം നടത്തിയവരുടെയടക്കം നിരവധി പേരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഏകപക്ഷീയമായി തകർത്തതും രാജ്യവ്യാപകമായ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിൽ സുപ്രീംകോടതി വിമർശനവും വന്നിരുന്നു.