- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈതൃകം തിരിച്ചുപിടിക്കുന്നത് ഒരു മോശം കാര്യമല്ല; സനാതനത്തിന്റെ തെളിവാണ് ഇപ്പോള്‍ സംഭലില്‍ കാണുന്നത്; വിവാദത്തില്‍ പ്രതികരിച്ച് യോഗി ആദിത്യനാഥ്
പൈതൃകം തിരിച്ചുപിടിക്കുന്നത് ഒരു മോശം കാര്യമല്ല
പ്രയാഗ്രാജ്: ഉത്തരേന്ത്യയില്‍ വ്യാപകമാകുന്ന മന്ദിര്‍ -മസ്ജിദ് തര്‍ക്കങ്ങളില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പൈതൃകം തിരിച്ചുപിടിക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നാിയരുന്നു യോഗിയുടെ പ്രതികരണം.മഹാ കുംഭമേള നടക്കുന്ന സ്ഥലം വഖഫ് സ്വത്തായിരുന്നുവെന്ന അവകാശവാദത്തെയും യു.പി മുഖ്യമന്ത്രി തള്ളി.
''പൈതൃകം തിരിച്ചുപിടിക്കുന്നത് ഒരു മോശം കാര്യമല്ല. സനാതനത്തിന്റെ തെളിവാണ് ഇപ്പോള്‍ സംഭലില്‍ കാണുന്നത്. തര്‍ക്ക മന്ദിരങ്ങളെ ഒരിക്കലും മസ്ജിദ് എന്ന് വിളിക്കരുത്. മുസ്ലിം ലീഗിന്റെ ഇംഗിതമനുസരിച്ച് ഇന്ത്യ ഭരിക്കാനാകില്ല'' -യോഗി പറഞ്ഞു. മന്ദിര്‍ -മസ്ജിദ് വിവാദം എല്ലായിടത്തും ഉയര്‍ത്തുന്നതില്‍, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആശങ്കയറിയിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് യോഗിയുടെ പരാമര്‍ശം.
സംഭലിലെ ഷാഹി ജമാ മസ്ജിദിലെ സര്‍വേയും സംഘര്‍ഷവുമായി ബന്ധപ്പെട്ടും യോഗി പ്രതികരിച്ചു. പുരാണങ്ങളില്‍ സംഭലിനെ, വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയുടെ ജനന സ്ഥലമായാണ് പ്രതിപാദിക്കുന്നത്. അവിടെയുണ്ടായിരുന്ന ഹരിഹര ക്ഷേത്രം 1596ല്‍ തകര്‍ക്കപ്പെട്ടതാണ്. 'ഐന്‍-ഇ-അക്ബാരി'യില്‍ ഇത് പറയുന്നുണ്ടെന്നും യോഗി പറഞ്ഞു.
നേരത്തെ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാര്‍ 'ബാബര്‍ നാമ'യിലും 'ഐന്‍-ഇ-അക്ബാരി'യിലും ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ കാലഘട്ടത്തിലെ ഭരണത്തെ കുറിച്ച് വിവരിക്കുന്ന ചരിത്ര ഗ്രന്ഥമാണ് ഐന്‍-ഇ-അക്ബാരി. അക്ബറിന്റെ കോര്‍ട്ട് ഹിസ്റ്റോറിയനായ അബുല്‍ ഫാസലാണ് ഇതിന്റെ രചയിതാവ്.