- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ നിന്ന് ഉരുളക്കിഴങ്ങ് മോഷണം പോയി; കണ്ടെത്തി നൽകണമെന്ന് പോലീസിനോട് യുവാവ്; നഷ്ട്ടപ്പെട്ടത് 250 ഗ്രാം; മദ്യപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് കുറച്ച് കഴിച്ചുവെന്ന് മറുപടി; രസിപ്പിക്കുന്ന വീഡിയോ വൈറൽ
ലഖ്നൗ: വീട്ടിൽ നിന്ന് ഉരുളക്കിഴങ്ങ് മോഷണം പോയ കാര്യം പോലീസിനോട് പറഞ്ഞ് യുവാവ്. പിന്നാലെ എങ്ങനേലും അത് കണ്ടെത്തി കൊടുക്കണമെന്നും ആവശ്യം. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. തൻ്റെ വീട്ടിൽ നിന്ന് 250 ഗ്രാം ഉരുളക്കിഴങ്ങ് നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് വിജയ് എന്ന യുവാവ് വെര്‍മയെന്നയാൾ പോലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയും പ്രതിയെ പിടികൂടണമെന്ന് വിജയ് പോലീസിനോട് നിരന്തരം പറയുകയും ചെയ്തു.
ദീപാവലിയുടെ തലേദിവസമാണ് ഉരുളക്കിഴങ്ങ് മോഷണം റിപ്പോർട്ട് ചെയ്തുള്ള കോൾ വന്നത്. മോഷണം ഉണ്ടായതായി വിവരം ലഭിച്ചതോടെ ഉടൻ തന്നെ പോലീസ് സംഘം വിജയ്‍യുടെ വീട്ടിൽ എത്തി. ഭക്ഷണം പാകം ചെയ്യുന്നതിനായി തൊലി കളഞ്ഞ് ഉരുളക്കിഴങ്ങ് വച്ചിരുന്നു. ഇതാണ് പിന്നീട് നോക്കിയപ്പോൾ കാണാതായതെന്ന് വിജയ് പോലീസിനോട് പറഞ്ഞു.
ഒടുവിൽ പോലീസ് അളവ് ചോദിച്ചപ്പോഴാണ് 250 ഗ്രാം ഉരുളക്കിഴങ്ങ് ആണ് നഷ്ടപ്പെട്ടതെന്ന് വിജയ് പറയുന്നത്. ഇതോടെ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് യുവാവിനോട് ചോദിച്ചു. പകൽ മുഴുവൻ കഠിനാധ്വാനം ചെയ്ത്, വൈകുന്നേരം ഒന്ന് ചെറുതായി കഴിക്കുന്നത് പതിവാണെന്ന് വിജയ് മറുപടി പറഞ്ഞു.
മദ്യപിച്ചതിന്‍റെ ലഹരിയിലല്ല വിളിച്ചതെന്നും ഉരുളക്കിഴങ്ങിനെ കുറിച്ച് അന്വേഷിക്കണമെന്നും വിജയ് പറഞ്ഞുകൊണ്ടേയിരുന്നു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.