- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കൾക്കൊടുവിൽ ആശ്വാസവാർത്ത..; ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ 29 കാരിയെ കണ്ടെത്തി; പെൺകുട്ടിയെ കൂട്ടികൊണ്ടുവരാൻ റെയില്‍വേ പോലീസ് പുറപ്പെട്ടു; സമാധാനമായെന്ന് ഉറ്റവർ
ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ 29-കാരിയായ സിവിൽ ജഡ്ജി ഉദ്യോഗാർത്ഥി അർച്ചന തിവാരിയെ കണ്ടെത്തി. രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.
ഓഗസ്റ്റ് 7-നാണ് അർച്ചനയെ കാണാതായത്. ഇന്ദോറിൽ ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അർച്ചന, സ്വന്തം നാടായ കത്‌നിയിലേക്ക് ഇന്ദോർ-ബിലാസ്പുർ നർമദ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രി 10:30-ന് റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അവസാനമായി അമ്മയുമായി സംസാരിച്ചത്. ഇതിനുശേഷം യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ റെയിൽവേ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ ഉമരിയ റെയിൽവേ സ്റ്റേഷന് സമീപം അർച്ചനയുടെ ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈൽ സിഗ്നലിന്റെ അവസാന ലൊക്കേഷൻ റാണി കമലാപതി റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു.
പോലീസും ഡോഗ് സ്ക്വാഡും ചേർന്ന് ഈ പ്രദേശത്തെ വനമേഖലകളിൽ അടക്കം വിശദമായ പരിശോധനകൾ നടത്തി. സിസിടിവി ദൃശ്യങ്ങളും അർച്ചനയുടെ ഫോൺ വിവരങ്ങളും സാമൂഹികമാധ്യമ ഇടപെടലുകളും പോലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ, കാണാതായ സമയത്ത് യുവതി ഗ്വാളിയാറിലുള്ള ഒരാളുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.