- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പ്; പോലീസിന്റെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങി; സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് മരിച്ചു; സംഭവം കന്യാകുമാരിയില്‍
നാഗര്‍കോവില്‍: കടലില്‍ സെല്‍ഫി എടുക്കുന്നതിനിടെ തിരയില്‍പെട്ട് യുവാവ് മരിച്ചു. കന്യാകുമാരിയിലാണ് സംഭവം. സേലം മാരിമംഗലം സ്വദേശി വിജയ് (27)ആണ് മരിച്ചത്. നാഗര്‍കോവിലില്‍ നടന്ന ഒരു ചടങ്ങളില്‍ 27 പേര്‍ അടങ്ങുന്ന ബന്ധുക്കളുടെ ഒപ്പം പങ്കെടുക്കാന്‍ എത്തിയതാണ് യുവാവ്.
വൈകുന്നേരത്തോടെ കന്യാകുമാരിയില്‍ എത്തി. ഗാന്ധിമണ്ഡപത്തിനു പുറകില്‍ കടലിലെ പാറയില്‍ കയറിനിന്ന് വിജയ് ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ വീണു.
തീരദേശ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും വിജയെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ കടലില്‍ ഇറങ്ങാന്‍ വിലക്ക് ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് വിജയ് കടലില്‍ ഇറങ്ങിയത്.
Next Story