- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവിപ്രീതിക്കായി നാക്കുമുറിച്ചു, വഴിപാടായി സമർപ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
ലക്നൗ: ഉത്തർപ്രദേശിൽ ദേവിപ്രീതിക്കായി നാക്കുമുറിച്ച് വഴിപാടായി സമർപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൗസാബി മാ ശീതള ക്ഷേത്രത്തിലാണ് വഴിപാടായി യുവാവ് നാക്കുമുറിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സമ്പത്താണ് (38) ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. സമ്പത്ത് ഭാര്യയ്ക്കൊപ്പമാണ് അമ്പലത്തിൽ എത്തിയത്. ഗംഗാ സ്നാനത്തിന് ശേഷം ക്ഷേത്രത്തിൽ ആരാധന നടത്തിയ ശേഷമാണ് വഴിപാട് നടത്തിയത്.
ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച ശേഷമാണ് ബ്ലേഡ് ഉപയോഗിച്ച് സമ്പത്ത് നാക്കുമുറിച്ചത്. തുടർന്ന് ക്ഷേത്രനടയിൽ മുറിച്ചെടുത്ത നാക്ക് സമർപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്റെ ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതെന്ന് ഭാര്യ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story