- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറലാകാൻ അച്ഛന്റെ തോക്കെടുത്ത് വെടിയുതിർത്ത് യുവാക്കൾ; റീൽ ഇൻസ്റ്റാഗ്രാമിൽ ഹിറ്റായതോടെ പോലീസെത്തി; ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം
മുസഫർനഗർ: സമൂഹമാധ്യമങ്ങളിൽ കൂടുതൽ ലൈക്കുകളും ഷെയറുകളും നേടുന്നതിനായി അച്ഛന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന റീൽ വീഡിയോ ചിത്രീകരിച്ച രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. മുസഫർനഗർ കോട് വാലി നഗർ സ്വദേശികളായ ഹേമന്തും ദേവ് ചൗധരിയുമാണ് പിടിയിലായത്.
ഒക്ടോബർ 26-ന് ഇവർ ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഇവരെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 125-ാം വകുപ്പ് പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റിലായ സഹോദരങ്ങളിൽ നിന്ന് തോക്ക് പോലീസ് പിടിച്ചെടുത്തു. കൂടാതെ, തോക്കിന്റെ ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
Next Story




