- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിയില്‍ ചണ്ഡീഗഡ് - ദീബ്രുഗഡ് എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; കോച്ചുകള്‍ തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റി അപകടം. 15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിന്‍ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയിലാണ് പാളംതെറ്റിയത്. നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ പത്തോളം കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞു. ആളപായം ഉണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചണ്ഡിഗഡില്‍ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേര്‍ക്ക് അപകടം പറ്റിയെന്നോ ഇപ്പോള്‍ വ്യക്തമല്ല. നിലവില്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപകട സ്ഥലത്തേക്ക് ഉടന്‍ എത്താനും രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി.
ഉച്ചയ്ക്ക് 2.35ഓടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.35ന് ചണ്ഡിഗഡ് സ്റ്റേഷനില്‍ നിന്ന് അസമിലേക്ക് പുറപ്പെട്ട ട്രെയിനാണിത്. മോതിഗഞ്ച്-ഝിലാഹി റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്.
ചണ്ഡിഗഡില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ചണ്ഡിഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. സംഭവസ്ഥലത്ത് റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. രണ്ട് പേര് മരിച്ചതായും 25 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തേക്ക് എത്താന്‍ വിവിധ സേനകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ്, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയ സേനകള്‍ സംയുക്തമായി പരിശ്രമം നടത്തും.