- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂൾ വിട്ടിറങ്ങിയ 12 കാരിയുടെ മൃതദേഹം മണിക്കൂറുകൾക്കകം സ്യുട്ട്കേസിൽ അടച്ച നിലയിൽ കാണപ്പെട്ടു; കൊലനടത്തിയത് കഴുത്തറുത്ത്; ശരീരത്തിൽ പ്രത്യേക വസ്തു കൊണ്ട് രണ്ടു നമ്പറുകളും എഴുതി; പാരീസിനെ നടുക്കിയ ദുരൂഹ കൊലപാതകത്തിന് പിന്നിലെന്ത്?
പാരീസ്: വെള്ളിയാഴ്‌ച്ച രാത്രിയാണ് പാരീസിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. ലോല എന്ന് മാത്രം പേരു വെളിപ്പെടുത്തിയ ഒരു പെൺകുട്ടിയുടെ മൃതദേഹം ഒരു സ്യുട്ട്കേസിൽ അടച്ച നിലയിൽ ആ കുട്ടിയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തുകയായിരുന്നു. അതിനിടയിൽ, മരണത്തിന് എതാനും മുൻപുള്ള, പെൺകുട്ടിയുടെ ഒരു സി സി ടി വി ക്ലിപ്പിങ് ഇന്നലെ പുറത്തുവിട്ടു. കാലുകളും കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം സ്യുട്ട്കേസിൽ കണ്ടെത്തിയത്. മുഖത്ത് മുഴുവൻ ടേപ്പുകൾ ഒട്ടിച്ചിരുന്നു. മാത്രമല്ല കഴുത്തിൽ നിരവധി മുറിവുകളും ഉണ്ട്.
12 വയസ്സുകാരിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ലഭിച്ചത്. സംഭവത്തിന് ദുരൂഹത വർദ്ധിപ്പിച്ചുകൊണ്ട് ആ പെൺകുട്ടിയുടെ ദേഹത്തിൽ1, 0 എന്നീ അക്കങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട്. ഇത് പെയിന്റ് ഉപയോഗിച്ചോ പോറിയോ അല്ല മറിച്ച് ഏതോ ഉപകരണം കൊണ്ട് രേഖപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചതായി ഫ്രഞ്ച് ടെലിവിഷൻ മാധ്യമമായ ബി എഫ് എം ടി വി റിപ്പോർട്ട് ചെയ്യുന്നു.
ശ്വാസം മുട്ടിയാണ് ഈ പെൺകുട്ടി മരണമടഞ്ഞിരിക്കുന്നത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ പറയുന്നത്. ഈ പെൺകുട്ടി വെളുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സ്‌കൂൾബാഗ് തൂക്കി തന്റെ വീട് ഇരിക്കുന്ന കെട്ടിടത്തിലേക്ക് കടന്നു വരുന്ന സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഇതേ സ്ത്രീ പിന്നീട് സ്യുട്ട്കേസ് പിടിച്ചുകൊണ്ട് പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു. ഈ ദൃശ്യത്തിൽ കാണുന്ന സ്ത്രീയേയും സഹോദരിയേയും പിന്നീട് അറസ്റ്റ് ചെയ്തതായി ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌കൂളിൽ നിന്നും മകൾ മടങ്ങിയെത്താതായപ്പോൾ മാതാപിതാക്കൾ കുട്ടിയെ കാണ്മാനില്ലെന്ന പരാതി പൊലീസിൽ നൽകിയിരുന്നു. കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട് എന്നാണ് ഫ്രഞ്ച് പൊലീസ് പറയുന്നത്. കൊലപാതക കേസ് റെജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണെന്നും അവർ പറഞ്ഞു. ലോലയുടെ വീടിരിക്കുന്ന കെട്ടിടത്തിനു പുറത്ത് സംശയിക്കപ്പെടുന്ന സ്ത്രീ സ്യുട്ട്കേസുമായി നിൽക്കുന്നതിന്റെസി സി ടി വി ദൃശ്യങ്ങൾ പൊലീസ് സസൂക്ഷ്മം പരിശോധിക്കുകയാണ്.
പിന്നീട് ഈ സ്ത്രീ ലോലയ്ക്ക് തൊട്ടു പുറകിലായി കെട്ടിടത്തിനുള്ളിലേക്ക് കടന്നു വരുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമാണ്. ഉച്ചതിരിഞ്ഞ് 3.20 നാണ് ഇത് നടന്നിരിക്കുന്നത്. ലോലയുടെ മൃതശരീരം അടക്കം ചെയ്ത സ്യുട്ട്കേസ് തന്നെയാണ് ആ സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ കെട്ടിടത്തിൽ നിന്നും ഏതാനും തെരുവുകൾക്ക് അപ്പുറത്തായിരുന്നു മൃതദേഹവുമായി സ്യുട്ട്കേസ് കണ്ടെത്തിയത്.
ലോലയെ കാണാതായെന്ന വിവരം ലഭിക്കുന്നതിന് ഏതാണ്ട് രണ്ടു മണിക്കൂർ മുൻപായി സി സി ക്യാമറ ദൃശ്യങ്ങളിലുള്ള സ്ത്രീ സ്യുട്ട്കേസുകായി പോകുന്നത് കണ്ടെന്ന് ഒരു ദൃക്സാക്ഷി പറയുന്നു. അവർ കെട്ടിടത്തിനകത്തേക്കായിരുന്നു പോയത്. ഒറ്റക്കായിരുന്നു എന്നും ദൃക്സാക്ഷി പറഞ്ഞു. പിന്നീട് അര മണിക്കൂർ കഴിഞ്ഞ് അവർ സ്യുട്ട് കേസുമായി തിരികെ പോവുകയും ചെയ്തു. വഴിയിൽ കണ്ടവരോട് അവർ ചിലതെല്ലാം സംസാരിച്ചുവെന്നും എന്തോ തകരാറ് ഉള്ളതുപോലെ തോന്നിയെന്നും അയാൾ കൂട്ടിച്ചേർത്തു.
പെട്ടിക്ക് ഏറെ ഭാരമുണ്ടെന്ന് അവർ കഷ്ടപ്പെട്ട് അത് തൂക്കുന്നത് കണ്ടപ്പോൾ തോന്നിയെന്ന് മറ്റൊരു ദൃക്സാക്ഷി പറയുന്നു. ഇടക്ക് ഒരു ബേക്കറിക്ക് മുൻപിൽ നിർത്തി അവർ ലഘു ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. കുട്ടിയെ കാണ്മാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലായിരുന്നു തെരുവിൽ ജീവിക്കുന്ന ഒരു മനുഷ്യൻ വഴിയോരത്ത് സ്യുട്ട്കേസിൽ മൃതദേഹം കണ്ടെത്തിയതായി പൊലീസിൽ അറിയിച്ചത്. ഇയാളെയും, സി സി ടി വിയിൽ സംശയാസ്പദമായി കണ്ട സ്ത്രീയേയും മറ്റു ചിലരേയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്