- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം
പത്തതനംതിട്ട: പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ കത്തെഴുതിവെച്ച് 14കാരൻ നാടുവിട്ടു. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ മുതലാണ് വിദ്യാർത്ഥിയെയാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥിയെ കാണാതായത്.
രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല.
'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു. എന്റെ സിനിമയിലേക്ക് എനിക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം. പക്ഷേ എനിക്ക് ഒരു സാവകാശം വേണം. ഒരു വർഷം. എനിക്ക് ഇച്ചിരെ പൈസ വേണം. ഞാൻ ഇവിടെ ജോലി ചെയ്ത് ഉണ്ടാക്കണം. എനിക്ക് ജീവിച്ച് കാണിക്കണം. നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം. ഞാൻ എന്റെ വാക്ക് അവസാനിപ്പിക്കുന്നു. ഞാൻ വരുമ്പോൾ നിങ്ങൾ കുടുംബത്തിൽ നിൽക്കണം. ഓക്കെ ബൈ' എന്നാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഈ കുറിപ്പ് കുട്ടി തന്നെ എഴുതിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൂടുതൽ അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.