- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി; 14കാരൻ മുങ്ങിത്താഴുന്നത് കണ്ട് ഭയന്ന് ഓടിയ കൂട്ടുകാരൻ വിവരം ഒന്നും പുറത്ത് പറഞ്ഞില്ല; കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തിരച്ചിൽ; നിർണായകമായത് സിസിടിവി; മൃതദേഹം കണ്ടെത്തി
തൃശൂർ: കാണാതായ 14കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം. വട്ടേക്കാട് സ്വദേശി സുബൈറിന്റെ മകൻ മുഹമ്മദ് റസൽ ആണ് ഒരുമനയൂർ തെക്കേതലക്കൽ ജുമാഅത്ത് പള്ളിയുടെ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ ചുള്ളിപ്പാടം പരിസരത്തായി കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പള്ളിക്കുളത്തിനു സമീപം ചെരിപ്പും വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ റസലും കൂട്ടുകാരനും കുളത്തിലേക്ക് വരുന്നതും പിന്നീട് കൂട്ടുകാരൻ ഓടിപ്പോകുന്നതും കാണാമായിരുന്നു.
ഇതിനിടെ, കുളിക്കുന്നതിനിടയിൽ റസൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. ഇത് കണ്ട് ഭയന്ന കൂട്ടുകാരൻ വിവരം പുറത്തു പറയാതെ ഓടിപ്പോവുകയായിരുന്നു. തുടർന്ന് പുലർച്ചെയാണ് ഗുരുവായൂരിൽ നിന്ന് ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാവക്കാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.