- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ പതിനാറുകാരനെ മദ്യം നൽകി ട്യൂഷൻ അദ്ധ്യാപിക പീഡിപ്പിച്ചു; 37 കാരിയായ അദ്ധ്യാപിക അറസ്റ്റിൽ; മാനസിക പ്രശ്നങ്ങൾ കാട്ടിയ വിദ്യാർത്ഥി വിവരം തുറന്നുപറഞ്ഞത് കൗൺസിലിങ്ങിൽ; കുട്ടി പറഞ്ഞ കാര്യങ്ങൾ അദ്ധ്യാപിക ശരിവച്ചതോടെ അറസ്റ്റും
മണ്ണുത്തി: തൃശ്ശൂരിൽ പതിനാറുകാരനായ വിദ്യാർത്ഥിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. വിദ്യാർത്ഥി മാനസികപ്രശ്‌നങ്ങൾ കാണിച്ചപ്പോൾ വീട്ടുകാർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസിലറോടാണ് വിദ്യാർത്ഥി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. 'ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചു'.
കൗൺസിലർ ഉടനെ അദ്ധ്യാപകരെയും, അവർ ശിശുക്ഷേമ സമിതി അംഗങ്ങളെയും വിവരമറിയിച്ചു. ശിശുക്ഷേമ സമിതി അംഗങ്ങൾ തൃശൂർ മണ്ണുത്തി പൊലീസിന് വിവരങ്ങൾ കൈമാറി. ട്യൂഷൻ ടീച്ചറെ കസ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അദ്ധ്യാപിക പൊലീസിനോട് സമ്മതിച്ചു.
അദ്ധ്യാപികയെ ചോദ്യം ചെയ്തപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അദ്ധ്യാപികയെ റിമാൻഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയാണ് ടീച്ചർ. മക്കളില്ല. കോവിഡ് കാലത്താണ് ട്യൂഷൻ എടുത്ത് തുടങ്ങിയത്.
അദ്ധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാൽ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പേരുവിവരങ്ങൾ പുറത്തു വന്നാൽ അദ്ധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാർത്ഥികൾ മാനസിക വിഷമം നേരിടേണ്ടി വരും. അതുകൊണ്ട് യാതൊരു കാരണവശാലും പ്രതിയുടെ പേരോ സ്ഥലമോ അടക്കം ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ