- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
14 കാരിയുടെയും 17കാരന്റെയും പ്രണയബന്ധം വീട്ടിലറിഞ്ഞു; പിന്‍മാറാന്‍ താക്കീത് നല്‍കിയിട്ടും മാറിയില്ല: പ്രശ്‌നം പരിഹരിക്കാം എന്ന് പറഞ്ഞ് യുവാവിനെ വിളിച്ച് വരുത്തി കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ 17കാരനായ ബന്ധു; മരണവിവരം അറിഞ്ഞ പ്രതി പോലീസില്‍ കീഴടങ്ങി
ചെന്നൈ: 14 കാരിയും 19 കാരനുമായുള്ള പ്രണയം പുറത്തിറഞ്ഞതിനെ തുടര്‍ന്ന് കാമുകനെ വിളിച്ച് വരുത്തി കുത്തികൊന്ന് 17കാരനായ ബന്ധു. തമിഴ്‌നാട് ശിവകാശിയിലാണ് സംഭവം. യുവാവിനെ വിളിച്ച് വരുത്തി കുത്തിക്കൊല്ലുകയായിരുന്നു. ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ വീരമാണിക്യത്തിനെയാണ് ബന്ധുവായ പ്രതി കുത്തിക്കൊന്നത്.
വിരുദുനഗര്‍ ശിവകാശി തിരുത്തംഗലിലെ കണ്ണഗി കോളനിയിലുള്ള 19കാരന്‍ എം.വീരമാണിക്യവും നാട്ടുകാരിയായ 14 കാരിയും ഒരു വര്‍ഷം മുന്‍പാണ് പ്രണയത്തിലായത്. രണ്ട് പേര്‍ക്കും ഇടയിലെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയോട് വീട്ടുകാര്‍ ദേഷ്യപ്പെടുകയും ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയുടെ ബന്ധുവായ 17കാരന്‍ വീരണമാണിക്യത്തിനെ ചെന്ന് കാണുകയും ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രണയത്തില്‍ നിന്ന് മാറില്ലെന്ന നിലപാടിലായിരുന്നു വീരമാണിക്യം. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രശ്‌നം പരിഹരിക്കാം എന്ന് പറഞ്ഞ് പ്രതി വീരമാണിക്യത്തെ ഫോണില്‍ വിളിച്ച് സമീപമുള്ള മൃഗാശുപത്രിക്ക് സമീപം എത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് എത്തിയ വീരമാണിക്യത്തെ കയ്യില്‍ കരുതിയ കത്ത് ഉപയോഗിച്ച് പ്രതി കുത്തി വീഴത്തുകയായിരുന്നു. നെഞ്ചിലും വയറിലും സാരമായി കുത്തേറ്റ വീരമാണിക്യത്തെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.