- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴുകാരി പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ ചികിത്സ തേടിയത് വയറുവേദനയ്ക്ക്; കുറച്ചു കഴിഞ്ഞ് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; അന്വേഷണം തുടങ്ങി പൊലീസും ചൈൽഡ് ലൈനും
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്ക് എത്തിയ 17കാരി ആശുപത്രിയുടെ ശുചിമുറിയിൽ പ്രസവിച്ചു. ആൺകുഞ്ഞിനാണ് 17കാരി ജന്മം നൽകിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള ഉളിക്കൽ സ്വദേശിനിയാണ് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്.
പ്രസവത്തെ തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ഇപ്പോൾ മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി ആരും രംഗത്ത് എത്തിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് ബന്ധുക്കൾ പറഞ്ഞ പ്രായമാണ് 17 വയസ്സ്. യഥാർത്ഥ പ്രായം 17 വയസ്സ് ആണോ എന്നുള്ള കാര്യം പൊലീസ് അന്വേഷണം നടത്തും.
അങ്ങനെയെങ്കിൽ ഈ സംഭവം പോക്സോ കേസിന് കീഴിൽ വരുന്ന ഒന്നാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട അസ്വാഭാവികത ഉണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പൊലീസ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി ബന്ധുക്കളുടെയും കുട്ടിയുടെയും മൊഴിയെടുക്കും. ചൈൽഡ് ലൈൻ പ്രവർത്തകരും വിവരങ്ങൾ തിരക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ