- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ടു; സൗഹൃദം മുതലാക്കി പെൺകുട്ടിയുടെ അടുത്തെത്തി സിനിമാ സ്‌റ്റൈലിൽ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ചീറിപ്പാച്ചിലിൽ വാഹനം തളിപ്പറമ്പിലെ വ്യാപാരിയെ അടക്കം ഇടിച്ചുവീഴ്ത്തിയത് നിർണായകമായി; വയനാട് സ്വദേശിയായ രണ്ട് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ 17കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. വയനാട് തൊണ്ടർനാട് കോറോത്തെ പൊയിറ്റിക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ കെ സി വിജേഷ് (22), പുൽപ്പള്ളി ചിറയിൽ വീട്ടിൽ കെ കെ മനോജ് (30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കോതേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അതീവ സാഹസികമായി ആയിരുന്നു ഇരുവരുടെയും അറസ്റ്റ്. സപ്തംബർ 14 ലാണ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി പറഞ്ഞു പെൺകുട്ടി വീട്ടിൽ നിന്നും പോയത്. വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മുത്തച്ഛൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നാണ് വയനാട് സ്വദേശി വിജേഷിന്റെ ഫോൺ നമ്പർ ലഭിച്ചത്. ഈ ഫോൺ നമ്പറിനെ പിൻകോഡറിൽ നിന്ന് നടത്തി അന്വേഷണത്തിൽ ഇവർ കുറ്റ്യാടി ഭാഗത്തുണ്ടെന്ന് വ്യക്തമായി.
ഇവിടെ ഒരു വീട്ടിൽ താമസിച്ച് സംഘം പൊലീസ് പിന്തുടർന്ന് വരുന്നുണ്ടെന്നുള്ള കാര്യം മനസ്സിലാക്കി കാറിൽ രക്ഷപ്പെട്ടു. തളിപ്പറമ്പ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നേടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇതിനിടെ വയനാട് പ്രദേശത്ത് അന്വേഷണത്തിന് എത്തുകയും ചെയ്തു. ഈ ഭാഗത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും തളിപ്പറമ്പ് പൊലീസ് ഈ വിവരം കൈമാറി. എല്ലാ പൊലീസ് സ്റ്റേഷനിലും ലഭിച്ച വിവരത്തെ തുടർന്ന് വയനാട് പ്രദേശത്തും പരിശോധന കർശനമാക്കി
കുറ്റ്യാടി ചുരം മേഖലയിൽ വച്ച് വിജേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതായി പൊലീസിന് വിവരം ലഭിച്ചു. തളിപ്പറമ്പ് എസ്‌ഐ ദിനേശൻ കൊതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിന്തുടർന്നു. ഒടുവിൽ പേരാവൂരിനടുത്ത് തൊണ്ടിയിൽ എന്ന സ്ഥലത്ത് വെച്ച് പേരാവൂർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്തു. വിജേഷ് നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ 14 രാവിലെ 7 മണിക്ക് തളിപ്പറമ്പിലെ വ്യാപാരി കെ പി അബ്ദുല്ലത്തീഫിനെ പ്രതികൾ സഞ്ചരിച്ച കെഎൽ 10 ബി എ 0393 ഹ്യുണ്ടായി ഇയോൺ കാർ ഇടിച്ചു വീഴ്‌ത്തിയിരുന്നു. പെൺകുട്ടിയുമായി പെട്ടെന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മഞ്ഞയിൽ വെച്ചും ഈ കാർ വേറെയും രണ്ടുപേരെയും ഇടിച്ചു വീഴ്‌ത്തി. ഇവർ ഇപ്പോൾ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ ലത്തീഫിന് മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. ഈ അപകടം ഉണ്ടാക്കിയ കാറിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പൊലീസിന് വിവരം കൈമാറിയിരുന്നു.
കാണാതായ പെൺകുട്ടി ആയിരിക്കാം ഇത് എന്ന് പൊലീസിന് മനസ്സിലായി. തുടർന്ന് സിസിടിവി ദൃശ്യങ്ങളാൽ സമാന്തരമായ ഒരു അന്വേഷണവും ഇതിനു പുറകിൽ ഉണ്ടായിരുന്നു. ഇതിലൂടെ ഇവർ സഞ്ചരിച്ച കാർ പൊലീസിന് ഏതാണെന്ന് മനസ്സിലായി. സിനിമാ സ്‌റ്റൈലിൽ ആയിരുന്നു പ്രതികളുടെ രക്ഷപ്പെടൽ. എന്നാൽ പൊലീസ് സിനിമ സ്‌റ്റൈൽ അന്വേഷണത്തിൽ തന്നെ പ്രതികളെ അന്വേഷിച്ചു കണ്ടെത്തി. ഈ പ്രതികൾ ഉപയോഗിച്ച മറ്റൊരു കാർ കൂടി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ വിജേഷ് പരിചയപ്പെടുന്നത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ അടുത്ത് അടുത്ത സൗഹൃദം നടിച്ചു. ഈ സൗഹൃദം മുതലാക്കിയാണ് വിജേഷ് പെൺകുട്ടിയുടെ അടുത്ത് എത്തി തട്ടിക്കൊണ്ടുപോയത് എന്നാണ് അറിയാൻ കഴിയുന്ന വിവരം. കെ എസ് ഐ ഷാജു, പ്രൊബേഷനറി എസ് ഐ റൂമേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്