- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാതാപിതാക്കൾ മരിച്ചപ്പോൾ താമസം കാമുകിയോടൊപ്പമായി; പിന്നാലെ പോത്തൻകോടുകാരൻ കിരണിന്റെ കൊടുംചതി; ലൈംഗിക ബന്ധത്തിനിടെ പകർത്തിയ 19-കാരിയുടെ നഗ്ന വിഡിയോ ബന്ധുക്കൾക്ക് അയച്ചു കൊടുത്തു; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്നദൃശ്യങ്ങളും ഫോട്ടോകളും മൊബൈലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പോത്തൻകോട് താമസിക്കുന്ന 19-കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പൊലീസ് കേസെടുത്തത്.
ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും ബന്ധുക്കൾ കൂടിയാണ്. കഴിഞ്ഞ വർഷം കിരണിന്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന്, 2025 ഓഗസ്റ്റ് മുതൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിലായിരുന്നു താമസം. വീട്ടുകാരുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു ഈ താമസം.
ഇരുവരും വീട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ കിരൺ സ്വന്തം മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവാവ് തന്റെ സുഹൃത്തുക്കൾക്കും മറ്റ് ബന്ധുക്കൾക്കും അയക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


