- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അസുഖമാണെന്ന വ്യാജേന ക്ലിനിക്കുകളിലെത്തിയത് വനിതാ ഡോക്ടർമാരെ സ്പർശിക്കാൻ; വ്യാജ പേരിലും ക്ലിനിക്കുകളിൽ കയറി; ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം; കാനഡയിൽ 25കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
ടൊറന്റോ: കാനഡയിലെ മിസിസാഗയിൽ ക്ലിനിക്കുകളിലെ വനിതാ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 25 വയസ്സുകാരൻ വൈഭവിനെയാണ് പീൽ റീജിയണൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 4-നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് വൈഭവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് (പിആർപി) അറിയിച്ചു. വനിതാ ഡോക്ടർമാരെ അനുചിതമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയിരുന്നതെന്നും, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിനയിച്ചാണ് ഇയാൾ പല ക്ലിനിക്കുകളിലും കയറിയതെന്നും പൊലീസ് വ്യക്തമാക്കി.
ഈ വർഷം പല മാസങ്ങളിലായി വിവിധ ക്ലിനിക്കുകളിൽ യുവാവ് സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ചില ക്ലിനിക്കുകളിൽ ഇയാൾ ആകാശ്ദീപ് സിങ് എന്ന വ്യാജപേരിലാണ് എത്തിയത്. നിലവിൽ വൈഭവ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം ഇതുവരെ തുടങ്ങിയിട്ടില്ല.
പ്രതിയെ സംബന്ധിച്ച് കൂടുതൽ പരാതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 12 ഡിവിഷൻ സിഐബിയുമായി 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പീൽ റീജിയണൽ പൊലീസ് അഭ്യർത്ഥിച്ചു. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




