- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവിന്റെ എട്ട് കോടിയുടെ സ്വത്ത് കൈക്കലാക്കാന്‍ കഴുത്ത് ഞെരിച്ച് കൊല; മൃതദേഹവുമായി 29കാരി സഞ്ചരിച്ചത് 800 കിലോമീറ്റര്‍; കാപ്പിത്തോട്ടത്തില്‍ സുഹൃത്തുക്കളുടെ സഹായത്തില്‍ മൃതദേഹം കത്തിച്ചു; നാട്ടില്‍ എത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിയും നല്കി; ഒടുവില്‍ സത്യം തെളിയുമ്പോള്‍
കൂര്‍ഗ്: കൊടഗിലെ കാപ്പി എസ്റ്റേറ്റില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തിയ കേസില്‍ രണ്ടാം ഭാര്യ അടക്കം മൂന്ന് പേര്‍ പോലീസ് പിടിയില്‍. രണ്ടാം ഭാര്യയായ പി നിഹാരിക(29), ഇവരുടെ സുഹൃത്തും ബെംഗളൂരു സ്വദേശിയുമായ മൃഗ ഡോക്ടര്‍ നിഖില്‍, ഹരിയാന സ്വദേശിയായ അങ്കുര്‍ റാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രമേഷിനെ കൊന്നത് അയാളുടെ എട്ട് കോടിയലധികം വരുന്ന സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടിയെന്ന് പോലീസ്.
ഒക്‌ടോബര്‍ എട്ടിനാണ് ഹൈദരബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായിയുമായ രമേഷിന്റെ (54) മൃതദേഹം കണ്ടെത്തുന്നത്. കാപ്പിത്തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയിലെ മൃതദേഹം തോട്ടം തൊഴിലാളികളാണ് കണ്ടെത്തിയത്. പോലീസ് നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം കത്തിച്ചതെന്ന് വ്യക്തമായത്. മേഖലയിലും പരിസരത്തും നിന്നുമുള്ള 500ലേറെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനങ്ങളേയും ആളുകളേയും വിലയിരുത്തിയും സെല്‍ഫോണ്‍ റെക്കോര്‍ഡുകളും നിരീക്ഷിച്ചുമാണ് കൊല്ലപ്പെട്ടയാളെ പോലീസ് കണ്ടെത്തിയത്.
സമീപ ജില്ലകളില്‍ നിന്ന് കാണാതായ ആളുകളുടെ വിവരം ശേഖരിച്ചതില്‍ നിന്ന് ഹൈദരബാദ് അടിസ്ഥാനമായുള്ള വ്യവസായിയായ രമേഷ് കുമാറാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. രമേഷുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനിടെയാണ് പോലീസിന് രണ്ടാം ഭാര്യയെ സംശയം തോന്നുന്നത്. അടുത്തിടെ രമേഷ് സ്വന്തമാക്കിയ എട്ട് കോടിയിലേറെ വില വരുന്ന വസ്തുവക സ്വന്തമാക്കാനായി നിഹാരികയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതായാണ് പോലീസ് വിശദമാക്കുന്നത്. ഒക്ടോബര്‍ 3ന് ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇവര്‍ ഹൈദരബാദിലേക്ക് കാറില്‍ പോയി.
ഉപ്പാലിന് സമീപത്ത് വച്ച് രമേഷിനെ കൊലപ്പെടുത്തിയ സംഘം മൃതദേഹം ബെംഗളൂരുവിലെ ഹൊരമാവില്‍ എത്തിച്ച ശേഷം സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്തുള്ള കാപ്പി തോട്ടത്തിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. 29കാരിയായ നിഹാരിക തെലങ്കാനയിലെ മൊംഗീര്‍ നഗര്‍ സ്വദേശിയാണ്. ഇവര്‍ക്ക് 16 വയസ് പ്രായമുള്ളപ്പോള്‍ പിതാവ് മരിച്ചു. അമ്മ രണ്ടാം വിവാഹം ചെയ്യുകയും നിഹാരികയെ ചെറുപ്രായത്തില്‍ വിവാഹം ചെയ്ത് നല്‍കുകയും ആയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളേ തുടര്‍ന്ന് നിഹാരിക വിവാഹ മോചനം നേടി. പിന്നീട് എന്‍ജിനിയറിംഗ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ നിഹാരിക വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഹരിയാനയില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു സാമ്പത്തിക തട്ടിപ്പില്‍ ഇവര്‍ പ്രതിയായി.
കേസില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഇവര്‍ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെത്തുകയായിരുന്നു. 2018ലാണ് രമേഷ് നിഹാരികയെ വിവാഹം ചെയ്യുന്നത്. യുവതിയുടെ ആഡംബര ജീവിതത്തിന് രമേഷ് പിന്തുണച്ചിരുന്നുവെങ്കിലും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. അടുത്തിടെ വാങ്ങിയ എട്ട് കോടിയിലധികം മൂല്യമുള്ള വസ്തുവക യുവതി തന്റെ പേരില്‍ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രമേഷ് നിഷേധിച്ചതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തണമെന്ന് ഇവര്‍ പദ്ധതിയിട്ടത്. തന്ത്രപരമായി സുഹൃത്തുക്കളൊപ്പം രമേഷിനെ കൊലപ്പെടുത്തിയ ശേഷം തിരികെ നാട്ടിലെത്തിയ യുവതി ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.