- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജ്യൂസിൽ മയക്കുമരുന്ന് കലർത്തി യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്; കണ്ണൂരിൽ ഈറോഡ് സ്വദേശിനിയുടെ ബന്ധുവായ യുവതി അടക്കം മൂന്ന് പേർ അറസ്റ്റിൽ; ഇടനിലക്കാരിയായത് ബന്ധുവായ മലരെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി മടങ്ങവെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്‌നാട് ഈറോഡ് സ്വദേശിനിയും ചാലക്കുന്നിൽ താമസക്കാരിയുമായ പാറക്കൽ മലര് ( 39), നീലേശ്വരം താനക്കര ഹൗസിൽ പി. വിജേഷ് (42), നീലേശ്വരം പേരോൽ സ്വദേശി എം.മുസ്തഫ (42) എന്നിവരെയാണ് എ.സി.പി.ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ സിറ്റി സ്റ്റേഷൻ പൊലിസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറും ,എ.സി.പി.യുടെ സ്‌ക്വാഡംഗങ്ങളും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് ഈറോഡ് സ്വദേശിനിയായ 32 കാരിയായ ഭർതൃമതിയാണ് പീഡനത്തിനിരയായത്. 27 ന് രാവിലെ തൊഴിൽ നൽകാമെന്ന് പറഞ്ഞ് ചാലക്കുന്നിൽ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് വൈകുന്നേരം മടങ്ങുമ്പോൾ മഴ കാരണം കാഞ്ഞിരയിലെ ക്വാർട്ടേഴ്സിൽ കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകിയതായി പറയുന്നു. ഇതിനു ശേഷം യുവതിയെ വിജേഷും മുസ്തഫയും മറ്റൊരാളും ചേർന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
28ന് രാത്രി വരെ സംഘം ക്വാട്ടേർസിൽ വെച്ച് പീഡിപ്പിച്ചതായി യുവതി സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ ബന്ധുകൂടിയായ തമിഴ്‌നാട് സ്വദേശിനിയായ മലരിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്. മലരാണ് ഇവർക്കായി ഇടനിലക്കാരായി നിന്നതെന്നാണ് പൊലിസ് പറയുന്നത്. ഈ കേസിൽ മറ്റൊരാളെയും പൊലിസ് സംശയിക്കുന്നുണ്ട്. യുവതി ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ണൂർ ഫസ്്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്