- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോസ്തി പകുതി കടിച്ചു മുറിച്ച് ബാക്കി പോക്കറ്റിലേക്ക് വച്ചു; അടുത്തയാളും ഇത് ആവർത്തിച്ചതോടെ സംശയം തോന്നിയ വികാരിയും വിശ്വാസികളും യുവാക്കളെ ചോദ്യം ചെയ്തു; ഇതോടെ തെളിഞ്ഞത് ഇതര മതസ്ഥരുടെ കുർബാനാ പ്രേമം; കൊച്ചിയിൽ മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ഇതര മതസ്ഥരായ യുവാക്കൾ കുർബാന സ്വീകരിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. മലപ്പുറം തവനൂർ സ്വദേശികളായ യുവാക്കളെയാണ് എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മാധവാ ഫാർമസി ജങ്ഷന് സമീപമുള്ള സെന്റ് തെരാസസ് മോണാൻസ്റ്ററി പള്ളിയിൽ വച്ചാണ് യുവാക്കൾ കുർബാനയിൽ പങ്കെടുത്ത് കുർബാന സ്വീകരിച്ചത്.
ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. വൈകുന്നേരം ആറുമണിയുടെ കുർബാനയ്ക്കിടെയാണ് യുവാക്കൾ മൂന്നു പേരും പള്ളിയിലേക്ക് പ്രവേശിക്കുന്നത്. കുർബാനയിൽ പങ്കെടുത്ത ശേഷം യുവാക്കൾ വിശ്വാസികൾക്കൊപ്പം കുർബാന സ്വീകരിക്കാനുള്ള വരിയിൽ നിന്നു. എല്ലാവർക്കും തിരുവോസ്തി ( വിശുദ്ധ അപ്പം) വികാരി നൽകുമ്പോൾ യുവാക്കളുടെ ഊഴം എത്തി. ഈ സമയം യുവാക്കൾ തിരുവോസ്തി കയ്യിൽ വാങ്ങാൻ ശ്രമിച്ചു.
എന്നാൽ വികാരി കയ്യിൽ നൽകാതെ നാവിൽ വച്ചു കൊടുത്തു. യുവാവ് തിരുവോസ്തി പകുതി കടിച്ചു മുറിച്ച് ബാക്കി പോക്കറ്റിലേക്ക് വയ്ക്കുകയും ചെയ്തു. പിന്നാലെ എത്തിയ കൂടെയുണ്ടായിരുന്ന യുവാവും ഇപ്രകാരം ചെയ്തതോടെ സംശയം തോന്നിയ വികാരിയും വിശ്വാസികളും യുവാക്കളെ ചോദ്യം ചെയ്തു. അപ്പോഴാണ് മലപ്പുറം സ്വദേശികളാണെന്നും ക്രിസ്തീയ വിശ്വാസികൾ അല്ലാ എന്നും മനസ്സിലായത്.
യുവാക്കളോട് കൂടുതൽ വിവരങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ നൽകിയില്ല. തിരിച്ചറിയിൽ രേഖകൾ ചോദിച്ചപ്പോഴും കൈവശമില്ലെന്ന് പറഞ്ഞു. ഇതോടെ വിവരം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാക്കൾ പറഞ്ഞത് പെരുന്നാൾ ദിനത്തിൽ എറമാകുളം കാൺ വന്നവരാണെന്നും പള്ളി കണ്ടപ്പോൾ കൗതുകെ തോന്നി കയറിയതാണെന്നുമാണ്. തവനൂരിൽ ക്രിസ്ത്യൻ പള്ളികൾ ഇല്ല. കടുവ എന്ന സിനിമയിൽ പള്ളി കാണിച്ചത് കണ്ടു. പള്ളിക്കുള്ളിൽ എന്താണ് നടക്കുന്നത് എന്ന് കാണാനാണ് കയറിയത്. മറ്റ് ഉദ്ദേശങ്ങളൊന്നും തന്നെയില്ലാ എന്നുമാണ് യുവാക്കൾ പൊലീസിന് നൽകിയ മൊഴി.
യുവാക്കൾ എല്ലാവരും ഒരേ രീതിയിലാണ് മൊഴി നൽകിയിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിൽ അസ്വാഭാവികത ഒന്നും തന്നെയില്ലാ എന്ന് പൊലീസ് പറഞ്ഞു. എങ്കിലും നാളെ പ്രധാനമന്ത്രി കൊച്ചിയിൽ സന്ദർശനം നടത്തുന്നതിനാൽ യുവാക്കൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവർ ഏതെങ്കിലും തീവ്ര സംഘടനയുമായി ബന്ധമുള്ളവരാണോ എന്നറിയാനായി മലപ്പുറം പൊലീസിൽ യുവാക്കളുടെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മലപ്പുറം പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക എന്ന് സെൻട്രൽ പൊലീസ് അറിയിച്ചു.
യുവാക്കൾ മൂന്നു പോരും 21, 23 വയസ്സുള്ളവരാണ്. യുവാക്കൾ നിലവിൽ പ്രശ്നക്കാരാണെന്ന് കണ്ടെത്താത്തതിനാൽ പെരുവിവരമോ ചിത്രങ്ങളോ മറുനാടൻ പുറത്തു വിടുന്നില്ല.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.