- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പതിവുപോലെ ജിമ്മിലെത്തിയ യുവാവ്; ഒരു കട്ടൻ കുടിച്ച് വർക്ക് ഔട്ട് തുടങ്ങി; ഷോൽഡർ വ്യായാമം ചെയ്തതും നില തെറ്റി; ഒപ്പം ഉണ്ടായിരുന്നവർ ഓടിയെത്തി; എല്ലാം നടന്നത് വെറും രണ്ട് മിനിറ്റിൽ; ദാരുണ കാഴ്ച കണ്ട് സഹിക്കാൻ കഴിയാതെ ട്രെയിനർ; വേദനിപ്പിച്ച് ദൃശ്യങ്ങൾ!
ഡൽഹി: പതിവുപോലെ ജിമ്മിലെത്തിയ യുവാവിന് ദാരുണാന്ത്യം. ഷോൽഡർ വ്യായാമം ചെയ്ത ശേഷം അടുത്ത വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങിയതും യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. വെറും രണ്ടു മിനിറ്റിലാണ് എല്ലാം നടന്നത്. വേദനിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയിലാണ് ദാരുണ സംഭവം നടന്നത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ 35കാരനായ യുവാവ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഫദീരാബാദിലെ സ്രൗത ജിം ആന്റ് വെൽനെസ് ക്ലബ്ബിൽ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. പങ്കജ് എന്ന യുവാവ് വർക്കൗട്ട് ചെയ്യുന്നതിനിടെ ജിമ്മിലെ ഫ്ലോറിൽ കുഴഞ്ഞുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്.
ഫരീദാബാദ് സെക്ടർ -8ലെ ജിമ്മിലേക്ക് രാവിലെ പത്ത് മണിയോടെയാണ് യുവാവ് എത്തിയത്. ആദ്യം ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച ശേഷം വർക്കൗട്ട് തുടങ്ങുകയായിരുന്നു. രാവിലെ 10.20ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പ് പ്രകാരം ഷോൽഡറുകളുടെ വ്യായാമം ചെയ്യുന്നത് കാണാം. ഏതാനും മിനിറ്റുകൾക്ക് ശേഷം ട്രൈസെപ്സ് എക്സ്റ്റെൻഷൻ ചെയ്യാൻ തുടങ്ങി. രണ്ട് മിനിറ്റിനകം യുവാവ് കുഴഞ്ഞ് നിലത്തുവീഴുകയായിരുന്നു.
ഈ സമയം അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾ ശബ്ദം കേട്ട് അടുത്തേക്ക് വന്നു. യുവാവ് വീണുകിടക്കുന്നത് കണ്ട് പുറത്തേക്ക് ഓടി മറ്റുള്ളവരെ വിളിച്ചുകൊണ്ടു വന്നു. മിനിറ്റുകൾക്കം നിരവധിപ്പേർ ഓടി എത്തി. മുഖത്ത് വെള്ളം തളിക്കുകയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസും ഡോക്ടർമാരെയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം, പങ്കജ് കഠിനമായ വർക്കൗട്ട് ഒന്നും ചെയ്തിരുന്നില്ലെന്ന് ട്രെയിനറായ പുനീത് വ്യക്തമാക്കി. 175 കിലോ ഭാരമുണ്ടായിരുന്നതിനാൽ പങ്കജിനെ എടുത്തുയർത്താൻ തങ്ങൾക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കജിന്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറുന്നതിന് മുമ്പ് ബികെ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം ചെയ്തു. ബിസിനസുകാരനായ പങ്കജ് അഞ്ച് മാസം കൊണ്ട് ഈ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ആളാണെന്നും പറഞ്ഞു.