- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
201-ാം നമ്പര്‍ മുറിയിലുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം; 2.20 ലക്ഷവുമായി ഹോട്ടലിലെത്തിയെ യുകാമയും കുടുങ്ങി; കൊച്ചി വിമാനത്താവളത്തിലൂടെ ഹെറോയിന്‍ കടത്തിയ മുരളീധരന്‍ നായര്‍ക്ക് 40 വര്‍ഷം കഠിന തടവ്; ആഫ്രിക്കന്‍ യുവതിയ്ക്ക് 16 വര്‍ഷം തടവ്; ആഫ്രിക്കന്‍ മാഫിയയിലെ വമ്പന്‍ പുറത്ത് സുഖിക്കുമ്പോള്‍
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനതാവളം വഴി 18 കോടിയുടെ ഹെറോയിന്‍ കടത്തിയ രണ്ട്‌പേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയന്‍ സ്വദേശി ഇക്കാമാക്ക ഇമ്മാനുവേല്‍ ഒബിഡ , പെരിന്തല്‍മണ്ണ സ്വദേശിയായ മുരളീധരന്‍ ഉണ്ണി കക്കോത്ത് നായര്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
മുരളീധരനെ 40 വര്‍ഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും ഉക്കാമാക്കയെ 16 വര്‍ഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. 2022 ആഗസ്റ്റ് 21 ന് സിംബാവെയിലെ ഹരാരയില്‍ നിന്നും ദോഹ വഴി നെടുമ്പാശേരിയില്‍ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജില്‍ നിന്നുമാണ് 18 കിലോ ഹെറോയിന്‍ കസ്റ്റംസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ഡല്‍ഹി വിമാന താവളത്തില്‍ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം ലഭിച്ചതും അയാളെയും അറസ്റ്റ് ചെയ്തതും
പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് 30 കിലോയുടെ ലഹരി വസ്തുക്കളാണ് യാത്രക്കാരനില്‍ പിടിച്ചെടുത്തത്. സിംബാബ് വേയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയതായിരുന്നു മുരളീധരന്‍ നായര്‍. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെ നടന്ന ബാഗേജ് പരിശോധനയില്‍ ലഹരി മരുന്ന് കണ്ടെത്തുകയായിരുന്നു. ത്രിഡി എം ആര്‍ ഐ സ്‌കാനിങ്ങിലൂടെയാണ് ബാഗിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
ഇതിന് ശേഷമാണ് ഇയാളില്‍നിന്ന് മയക്കുമരുന്ന് ഏറ്റുവാങ്ങാനായി ഡല്‍ഹിയില്‍ കാത്തുനിന്ന നൈജീരിയന്‍ യുവതി 'യുകാമ ഇമ്മാനുവേല ഒമിഡും' ഡല്‍ഹിയില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മുരളീധരന്‍ നായര്‍ മുമ്പും മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി തെളിഞ്ഞിരുന്നു. അതിനുമുമ്പ് അഞ്ച് വട്ടം സിംബാബ് വേയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് സിംബാബ്വേയിലേക്ക് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സിംബാബ്വേയിലെ ഹരാരെയില്‍നിന്നാണ് ഇയാള്‍ക്ക് ലഹരി കൈമാറിയിരിക്കുന്നത്.
മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. ഇയാളെ പിടികൂടിയ ഉടന്‍തന്നെ കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരം കൈമാറിയതനുസരിച്ച് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയതിനാലാണ് നൈജീരിയന്‍ യുവതി പിടിയിലായത്. മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിച്ചുനല്‍കുന്നതിന് മുരളീധരന്‍ നായര്‍ക്ക് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് പ്രതിഫലം.
മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യ കണ്ണിയായ നൈജീരിയ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കുടുക്കിയത് വാട്സ് ആപ്പ് സന്ദേശത്തിലൂടെയായിരുന്നു. പിടിയിലായ മുരളീധരന്‍ നായരുടെ ഫോണില്‍നിന്ന് കസ്റ്റംസ് നൈജീരിയക്കാരിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചു. താന്‍ ഡല്‍ഹിയിലെത്തിയെന്നും ഹോട്ടല്‍ ജാസ്മിനില്‍ 201-ാം നമ്പര്‍ മുറിയിലുണ്ടെന്നുമായിരുന്നു സന്ദേശം. സന്ദേശം കണ്ട് മയക്കുമരുന്ന് ഏറ്റുവാങ്ങാന്‍ ഹോട്ടലിലെത്തിയെ നൈജീരിയക്കാരിയെ ലോബിയില്‍ കാത്തുനിന്നിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ഇവരില്‍നിന്ന് 2.20 ലക്ഷം രൂപയും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ വിലയായി മുരളീധരന്‍ നായര്‍ക്കു കൊടുക്കാനുള്ള തുകയായിരുന്നു ഇത്. മുരളീധരന്‍ നായര്‍ മയക്കുമരുന്നുമായി കൊച്ചിയിലെത്തിയെന്നും ഡല്‍ഹിക്ക് തിരിക്കുകയാണെന്നും യുകാമ ഒമിഡുമിനെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കടത്തിനു പിന്നില്‍ ആഫ്രിക്കന്‍ സംഘമായിരുന്നു. മലയാളിയെ ഉപയോഗപ്പെടുത്തി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിച്ചാല്‍ സംശയിക്കില്ല എന്ന ധാരണയിലാണ് സംഘം മുരളീധരന്‍ നായരെ ദൗത്യം ഏല്‍പ്പിച്ചത്. മുരളീധരന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് യു.കെ. യില്‍ ജോലിക്കായി ശ്രമിച്ചിരുന്നു. തുണിവ്യാപാരം നടത്താമെന്നു പറഞ്ഞ് മുരളീധരന്‍ നായരെ മയക്കുമരുന്ന് സംഘം യു.കെ. യിലേക്ക് ക്ഷണിച്ചു.
തുടര്‍ന്നാണ് സിംബാബ് വേയില്‍നിന്ന് കൊച്ചി വഴി ഡല്‍ഹിക്ക് മയക്കുമരുന്ന് എത്തിക്കുന്ന ദൗത്യം ഏല്‍പ്പിച്ചത്. ഇതിന് പിന്നില്‍ ആഫ്രിക്കന്‍ ബന്ധമുള്ള ഒരു രാഷ്ട്രീയ നേതാവിനും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷകര്‍ ഇതിന് പിന്നിലെ ഗൂഡ സംഘത്തെ കുറിച്ച് വിപുലമായ അന്വേഷണം നടത്തിയില്ല.
നെടുമ്പാശ്ശേരി, മുരളീധരന്‍, ഹെറോയിന്‍, പാലക്കാട് സ്വദേശി മുരളീധരന്‍ നായര്‍, ആഫ്രിക്കന്‍ മാഫിയ