- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
64കാരിയെ വെട്ടിക്കൊന്ന് 71കാരന് സ്റ്റേഷനിലെത്തിയത് കുരിശടിയില്‍ മെഴുക് തിരി കത്തിച്ച് പ്രാര്‍ത്ഥിച്ച ശേഷം; കോലഞ്ചേരിയെ നടുക്കി ലീലയുടെ കൊല
കോലഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നിൽ ഓസ്‌ട്രേലിയയിൽ തുടങ്ങിയ തർക്കം. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയാണ് (64) കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫ് (വേണാട്ട് ജോയി, 71) പുത്തൻകുരിശ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. രണ്ടും പേരും ഓസ്‌ട്രേലിയയിൽ നിന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്.
ഇന്നലെ വൈകിട്ട് 5 നായിരുന്നു കൊലപാതകം. ജോസഫ് രാത്രി 7 മണിയോടെ സ്റ്റേഷനിൽ ഹാജരായി. ഭാര്യയും മക്കളും സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചതാണ് കാരണമെന്ന് ജോസഫ് മൊഴി നൽകി. മൂന്ന് മക്കളും വർഷങ്ങളായി വിദേശത്താണ്. ദമ്പതികളും ഓസ്‌ട്രേലിയയിൽ മകനൊപ്പമായിരുന്നു. മൂന്ന് മാസം മുമ്പ് ജോസഫ് നാട്ടിലെത്തി. ഒരാഴ്ച മുമ്പാണ് ലീല എത്തിയത്. ഓസ്‌ട്രേലിയയിൽ വച്ചു തന്നെ ലീലവും ജോസഫും തമ്മിലെ തർക്കം തുടങ്ങി. ഇതേ തുടർന്നാണ് രണ്ടു പേരും നാട്ടിലേക്ക് എത്തിയതും. ഭാര്യയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ വൈകിട്ട് തർക്കത്തിനിടെ അടുക്കളയിൽ വച്ച് അരിവാൾ ഉപയോഗിച്ച് ലീലയുടെ കഴുത്തിൽ വെട്ടിയെന്നാണ് ജോസഫിന്റെ മൊഴി.ശരീരമാസകലം വെട്ടേറ്റിരുന്നതായി പുത്തൻകുരിശ് ഡിവൈ.എസ്‌പി നിഷാദ്‌മോൻ പറഞ്ഞു. മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ അടുക്കളയിലായിരുന്നു. വീടും പരിസരവും പൊലീസ് സീൽ ചെയ്തു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്.
ഭാര്യയെ വെട്ടിയതിന് ശേഷം മരണം ഉറപ്പാക്കിയ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത് കൂളായിട്ടായിരുന്നു. ഇരുവരും മാത്രം താമസിക്കുന്ന വീട്ടിൽ അസ്വാഭാവികമായി പുറത്ത് നിന്നുള്ളവർക്ക് ഒന്നും തോന്നിയിരുന്നില്ല. എന്നാൽ തന്റെ സ്വത്ത് തട്ടിയെടുക്കുവാൻ ഭാര്യയും മക്കളും ശ്രമിക്കുകയാണെന്ന പരാതി നാട്ടുകാരോടും ജോസഫ് ഉയർത്തിയിരുന്നു. ഞായറാഴ്ച പതിവുപോലെ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നു. കോലഞ്ചേരിയിൽ വീട്ടുസാധനങ്ങൾ വാങ്ങുവാൻ പോകുമെന്ന് ലീല അയൽവാസികളോട് പറഞ്ഞിരുന്നു. കാലാവസ്ഥ മോശമായതിനാൽ അയൽവാസികളും പുറത്തിറങ്ങിയില്ല. ഈ സമയം ജോസഫും ലീലയും തർക്കം രൂക്ഷമായി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ച് ലീലയെ അതിദാരുണമായി വെട്ടി. മരണം ഉറപ്പിച്ച ശേഷം പതിവുപോലെ വസ്ത്രം മാറി കൈയിൽ ഒരു കാലൻ കുടയും പിടിച്ച് നടന്നു പോകുന്നതായി കണ്ടെന്ന് അയൽ വാസികൾ പറയുന്നു. കൂടാതെ ഇയാൾ കോലഞ്ചേരിയിൽ കുരിശടിയിലെത്തി മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷമാണ് സ്റ്റേഷനിൽ കീഴടങ്ങിയതെന്നും പറയുന്നു. കൃത്യം നടത്തി 2 മണിക്കൂറിന് ശേഷമാണ് ഇയാൾ കൂളായി സ്റ്റേഷനിൽ എത്തി കുറ്റകൃത്യം പൊലീസിൽ അറിയിച്ചത്. കൂസലില്ലാതെയാണ് കുറ്റസമ്മതം നടത്തിയതും.
കൊച്ചി - ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജംഗ്ഷന് സമീപമാണ് വീട്. വൈകിട്ട് ശക്തമായ മഴയായിരുന്നതിനാൽ വാക്കേറ്റവും കൊലപാതകവും നാട്ടുകാർ അറിഞ്ഞിരുന്നില്ല. മക്കൾ: സ്മിത, സരിത, എൽദോസ് (മൂവരും വിദേശത്ത്). മരുമക്കൾ: മനോജ് തോമസ്, മനോജ് നൈനാൻ, അനു.