- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുമായി ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതവും മരണവും; ബെംഗളൂരുവിൽ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്; രഹസ്യബന്ധം പുറത്തറിയുമെന്ന ഭയത്താൽ മൃതദേഹം തള്ളി കാമുകിയും ഭർത്താവും
ബെംഗളൂരു: ജെപി നഗറിൽ 67 കാരനായ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. വ്യവസായിയുടെ മരണം കൊലപാതകമെന്നായിരുന്നു സംശയം. എന്നാൽ, വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്ന് കണ്ടെത്തിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു.
ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. ബാല സുബ്രഹ്മണ്യവും 35 വയസ്സുകാരിയായ വീട്ടുജോലിക്കാരിയും തമ്മിൽ ഏറെനാളായി ബന്ധമുണ്ടായിരുന്നു. നവംബർ 16ന് ഇയാൾ യുവതിയുടെ വീട്ടിലെത്തി. ജോലിക്കാരിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും ജീവൻ നഷ്ടമാകുകയുമായിരുന്നു. കഴിഞ്ഞ വർഷം ബാല സുബ്രഹ്മണ്യം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.
പെട്ടെന്നുണ്ടായ മരണം വീട്ടുജോലിക്കാരിയെ ഭയപ്പെടുത്തി. തന്റെ മേൽ കൊലപാതക കുറ്റം ചാരുമോ എന്നായി അവരുടെ ആശങ്ക. ഇതോടെ, ഭർത്താവിന്റെയും സഹോദരന്റെയും സഹായത്തോടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് മൃതദേഹം കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവതി കുറ്റസമ്മതം നടത്തി. യുവതിയുടെ മൊഴി സത്യമോ, കള്ളമോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ കാമുകിയുടെ വീട്ടിലെത്തിയതായി മനസ്സിലാക്കി. അന്വേഷണം നടക്കുന്നതിനാൽ ഇരയുടെയും പ്രതിയുടെയും പേര് മറച്ചുവെക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ജെപി നഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളിയതിന് പിന്നിൽ, ബന്ധം മറ്റുള്ളവർ അറിയരുതെന്ന ഉദ്ദേശ്യവുണ്ടായിരുന്നു.
ബാലസുബ്രഹ്മണ്യം വീട്ടുകാരോട് മരുമകളുടെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇയാളെ കാണാതായതിനെ തുടർന്ന് ഇവർ പൊലീസിൽ അറിയിച്ചിരുന്നു. ഇയാൾക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു, ഓഗസ്റ്റിലാണ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ