- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നടപടിയുമായി പൊലീസ്; പി.വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുത്തു; പൊതുമുതുല് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് ചെയ്യാന്‍ അതിവേഗ നീക്കം; ഒതായിയിലെ വീട്ടിനകത്തും പുറത്തും വന്‍ പോലീസ് സന്നാഹം
നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ല തകർത്ത സംഭവവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎക്കെതിരെ കേസ് എടുത്ത് പോലീസ്. അൻവറിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം ഇപ്പോൾ നിലയുറപ്പിച്ചിട്ടുണ്ട്. ഓഫീസ് തല്ലിതകർത്ത സംഭവത്തിൽ അൻവർ അടക്കം 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിവെെഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്യാനെത്തിയിരിക്കുന്നത്. കൃത്യനിർവ്വഹണം തടസപ്പെടുത്തുൽ, പൊതുമതുൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. രോഷാകുലരായ പ്രതിഷേധക്കാർ നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് ഇരച്ചുകയറുകയും കസേരകൾ അടിച്ചുതകർക്കുകയുമായിരുന്നു.
നിലമ്പൂർ ഡി.എഫ്.ഒ. ഓഫീസിന് മുന്നിൽനിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്. ജാഥ തുടങ്ങുന്നതിന് മുമ്പായി പി.വി. അൻവർ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാർ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറി കസേരകൾ തകർത്തത്. തുടർന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.
പ്രവർത്തകരുടെ വികാരപ്രകടനമാണ് ഡി.എഫ്.ഒ. ഓഫീസിൽ കണ്ടതെന്ന് പി.വി. അൻവർ പറഞ്ഞു. 'അതിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. പ്രവർത്തകരുടെ വികാരം നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്. നമുക്ക് ചെയ്യരുതെന്ന് പറയാനല്ലേ പറ്റൂ. ഇത് ജനവികാരമാണ്. അത് സർക്കാർ മനസിലാക്കണം. മന്ത്രി ഇതുവരെ ഈ വഴിക്ക് വന്നിട്ടില്ല. അവര് എ.സി. റൂമിൽ കിടന്നുറങ്ങിയാൽ മതിയോ? ഈ വിഷയത്തിൽ ഇടപെടണ്ടേ? ജനങ്ങൾ ഇനിയും റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്', അൻവർ പറഞ്ഞു.
മനുഷ്യജീവന് തെരുവിലെ പട്ടിയുടെ വിലപോലും സർക്കാർ കൽപ്പിക്കുന്നില്ലെന്ന് നേരത്തേ മാധ്യമങ്ങളോട് പി.വി. അൻവർ പറഞ്ഞിരുന്നു. ഇത് സർക്കാർ നടത്തുന്ന കൊലപാതകമാണ്. ഒമ്പത് ദിവസത്തിനിടെ ആറ് പേരെയാണ് കേരളത്തിൽ ആന ചവിട്ടിക്കൊന്നതെന്നും പി.പി. അൻവർ പറഞ്ഞു.
നിലമ്പൂർ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോൾ മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചു വയസുകാരൻ രക്ഷപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. മണിയുടെ മകൻ മനുകൃഷ്ണ ആണ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിയ്ക്കു നേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയിൽ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവർ തിരിച്ചെത്തിയപ്പോൾ മാത്രമാണ് മണിയുടെ സഹോദരൻ അയ്യപ്പൻ വിവരം അറിഞ്ഞത്. മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതും തിരിച്ചടിയായി. അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റർ ദൂരമാണ് ചുമന്നത്.
വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടൻ നൽകുമെന്നും കൊടുംവനത്തിൽ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പറഞ്ഞു.