- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കുടുംബവുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ ചേച്ചിയുമായി സൗഹൃദത്തിലായി; പിന്നാലെ 'ലിവിങ് ടുഗെതർ' ബന്ധം ആരംഭിച്ചു; വിവാഹിതനാണെന്ന വിവരം പുറത്ത് വന്നതോടെ ശാരീരിക ഉപദ്രവം; യുവാവ് പിടിയിൽ
ബെംഗളൂരു: പ്രണയം നടിച്ച് യുവതിയിൽ നിന്ന് 20 ലക്ഷം രൂപയും 25 പവൻ സ്വർണവും തട്ടിയെടുത്ത കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിവാഹിതനായ 29 വയസ്സുകാരനായ ശുഭം ശുക്ലയാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഇരയായ യുവതിയുടെ സഹോദരിയെയും ശുഭം മുൻപ് വഞ്ചിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ അനുജത്തിയുമായി ശുഭം നേരത്തെ പ്രണയബന്ധം സ്ഥാപിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഈ ബന്ധം പിന്നീട് ഉപേക്ഷിച്ച ശേഷമാണ് ഇയാൾ കുടുംബവുമായി അടുപ്പം സ്ഥാപിച്ച് യുവതിയുമായി പ്രണയത്തിലായത്. ഒന്നിച്ച് ജീവിക്കാമെന്ന് വാഗ്ദാനം നൽകിയ ശുഭം, മുംബൈയിൽ ജോലിയുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ബെംഗളൂരുവിൽ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഈ കാലയളവിനിടെയാണ് ശുഭം യുവതിയിൽ നിന്ന് 20 ലക്ഷം രൂപയും 25 പവൻ സ്വർണവും കൈക്കലാക്കിയത്. ഈ ബന്ധത്തിനിടയിലാണ് ശുഭം നേരത്തെ വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്.
വിവാഹത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യ ബന്ധം വേർപെടുത്താമെന്ന് ശുഭം വാക്കുനൽകിയെങ്കിലും പിന്നീട് യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.




