- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തലശേരിയില്‍ വിവാഹത്തിന് ആളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങവേ കരിമ്പനപാലത്ത് കാരവന്‍ നിര്‍ത്തിയിട്ടു; വാഹനം ഒതുക്കി ഉറങ്ങാന്‍ കിടന്നെന്ന് നിഗമനം; രണ്ടുപേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ചയെന്ന് സംശയം; അന്വേഷണവുമായി പൊലീസ്
കാരവനില്‍ രണ്ട് പേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ച?
കോഴിക്കോട്: കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരുടെ മരണത്തിന് കാരണം എസി വാതക ചോര്‍ച്ചയാകാം എന്ന് നിഗമനം. രണ്ട് പുരുഷന്‍മാരെയാണ് വാഹനത്തിന്റെ മുന്നില്‍ സ്റ്റേപ്പിലും പിന്‍ഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. രണ്ടു ദിവസമായി റോഡരികില്‍ വാഹനം നിര്‍ത്തിയിട്ട നിലയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് പ്രദേശവാസികള്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
ഞായറാഴ്ച രാവിലെ വാഹനം ഇവിടെ ഒതുക്കിയ ശേഷമാകാം മരണം സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. തലശേരിയില്‍ വിവാഹത്തിനു ആളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു
പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍. എരമംഗലം സ്വദേശിയുടേതാണ് കാരവന്‍. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.