- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിൽ പരുക്കേറ്റ് കിടന്നയാളെ മന്ത്രിയുടെ അകമ്പടി വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; ഇടിച്ച വാഹനം ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല; സിസിടിവി ദൃശ്യങ്ങളില്ലെന്ന് സൂചന; പ്രോത്രാട്ടെ അപകടത്തിൽ ദുരൂഹതയേറുന്നു
അടൂർ: അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് റോഡിൽ കിടന്നയാൾ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ഇടിച്ച വാഹനമേതെന്ന് കണ്ടൊത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലെന്നും പറയുന്നു.
അടൂർ-തട്ട-പത്തനംതിട്ട റോഡിൽ പോത്രാടിനു സമീപം അജ്ഞാത വാഹനം ബൈക്കിലിടിച്ച് യാത്രക്കാരൻ പന്തളം തെക്കേക്കര പാറക്കര കൊല്ലംപറമ്പിൽ കെ.ബി. ബെന്നി(52)യാണ് മരിച്ചത്. യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പൊലീത്തയുടെ ഡ്രൈവറായിരുന്നു ബെന്നി. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് അപകടം നടന്നതെന്ന് കരുതുന്നു. ബെന്നി തട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.
അതു വഴി വന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബെന്നിയെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയതായി പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു തന്നെ ബെന്നി മരണപ്പെട്ടിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ സഞ്ചരിച്ച വാഹനത്തിന് അടൂർ ഭാഗത്തേക്ക് പൈലറ്റ് പോയ പൊലീസ് ജീപ്പിലാണ് റോഡരികിൽ കിടന്ന ബെന്നിയെ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ എത്തിച്ചത്. റോഷി അഗസ്റ്റിന്റെ നിർദേശപ്രകാരമായിന്നു രക്ഷാ പ്രവർത്തനം.
വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയെങ്കിലും വ്യക്തമായ സൂചന കിട്ടിയില്ലെന്നാണ് പറയുന്നത്. അപകടം സംബന്ധിച്ച് ദുരൂഹത തുടരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്തതാണ് ദുരൂഹത ഏറ്റുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്