- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാതിരാത്രിയിൽ സ്ലോ സ്പീഡിൽ പോലീസിന്റെ നൈറ്റ് പട്രോളിങ്ങ്; റോഡ് വശത്ത് കണ്ട കാർ ശ്രദ്ധിച്ചു; ഉള്ളിലെ ചെറുവെട്ടത്തിൽ യുവതിയടക്കം മൂന്നുപേർ; മുഖത്ത് എന്താ..പരുങ്ങൽ എന്ന് ചോദ്യം; മറുപടിയിൽ എല്ലാവരെയും കൈയ്യോടെ പൊക്കി; കസ്റ്റഡിയിലെടുത്തപ്പോൾ നടന്നത്!
കണ്ണൂര്‍: കേരളത്തിൽ ഇപ്പോൾ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി പോലീസും, ഡാൻസഫും, എക്‌സൈസും ചേർന്ന് വ്യാപക പരിശോധന തുടരുകയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ഇപ്പോൾ വീണ്ടും എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരിൽ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പെരുമ്പ സ്വദേശി ഷഹബാസ്,എടാട്ട് സ്വദേശികളായ ഷിജിനാസ്,പ്രജിത എന്നിവരെയാണ് പോലീസ് കൈയ്യോടെ പൊക്കിയത്.
10ഗ്രാം എംഡിഎമ്മയും ഇവരിൽനിന്ന് കണ്ടെടുത്തു. ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ട കാർ പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂർ പൊലീസിന്റെ നൈറ്റ് പട്രോളിങ്ങിന് ഇടയിലാണ് ഇവര്‍ അറസ്റ്റിലായത്. നൈറ്റ് പട്രോളിങിനിടെ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട പോലീസ് പരിശോധന നടത്തുകയായിരുന്നു.
അതേസമയം, മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങൾ പിടിച്ചു. ഒളിവിലിരുന്ന 49 പ്രതികളെയും പിടികൂടിയിട്ടുണ്ട്. 2.37 കോടിയുടെ ലഹരി വസ്തുക്കളാണ് പിടിച്ചത്. 123.88 ഗ്രാം എംഡിഎംഎ, 40.5 ഗ്രാം മെത്താഫിറ്റമിൻ, 12.82 ഗ്രാം നെട്രോസെഫാം ഗുളികകൾ, 14.5 ഗ്രാം ബ്രൌൺ ഷുഗർ, 60.8 ഗ്രാം ഹെറോയിൻ, 31.7 ഗ്രാം ഹാഷിഷ് ഓയിൽ, 179.35 കിലോ കഞ്ചാവ്, 148 കിലോ കഞ്ചാവ് കലർത്തിയ ചോക്കളേറ്റ് എന്നിവ പിടികൂടി. സ്കൂൾ പരിസരത്ത് 1763, ബസ് സ്റ്റാൻഡ് പരിസരത്ത് 542, റെയിൽവേ സ്റ്റേഷൻ പരിസരത്ത് 179, ലേബർ ക്യാമ്പുകളിൽ 328 പരിശോധനകളുമാണ് എക്സൈസ് നടത്തിയത്.