ബെംഗളൂരു: മോഷണക്കേസുകളിലെ പ്രതി പോലീസ് വലയിൽ കുടുങ്ങി. 36 കാരനായ യുവാവ് ആണ് പിടിയിലായത്.ഇതോടെ തെളിയാതെ കിടന്ന എട്ടു കേസുകളില്‍ വഴിത്തിരിവായെന്ന് പോലീസ് പറഞ്ഞു. 188 ഗ്രാം സ്വര്‍ണാഭരണവും, 550 ഗ്രാം വെള്ളിയാഭരണങ്ങളുമാണ് ബാബാജാന്‍ എന്ന കള്ളന്‍റെ പക്കല്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്‍റെ പിടിയിലായതോടെ താന്‍ കളവ് നടത്തുന്നതിനുള്ള കാരണവും പ്രതി വെളിപ്പെടുത്തി.

മൂന്ന് ഭാര്യമാരാണ് ബാബാജാനിന്. മൂന്ന് ഭാര്യമാരിലുമായി ഒമ്പത് കുട്ടികളും ഉണ്ട്. ഇവരുടെയെല്ലാം സംരക്ഷണ ചുമതല ബാബാജാനിനാണ്. ഇയാളെ സംബന്ധിച്ച് മൂന്ന് ഭാര്യമാര്‍ക്കും ഒമ്പത് മക്കള്‍ക്കും ചിലവിന് കൊടുക്കുക എന്നത് എളുപ്പമായിരുന്നില്ല.

കുടുംബത്തെ സംരക്ഷിക്കുന്നതിനാണ് മോഷണം നടത്തുന്നതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.