- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പെണ്ണിനെ എനിക്ക് ഇഷ്ടമായി; ഞാൻ വിവാഹം ചെയ്തോളാം..അമ്മേ; അടവുകൾ പലതിറക്കി ആദ്യം സൗഹൃദം സ്ഥാപിച്ചു; വിശ്വാസം മറയാക്കി ലൈംഗിക പീഡനം; പണം ആവശ്യപ്പെട്ടപ്പോൾ അറിഞ്ഞത് മറ്റൊരു ചതി; യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ പകർത്തി ഇയാൾ ചെയ്തത്; ഉനൈസിനെ കുടുക്കി പോലീസ്
ആലപ്പുഴ: യുവതിയെ കണ്ടപ്പോൾ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ട ഉനൈസിനെ അറസ്റ്റ് ചെയ്ത് പോലീസ്. പെണ്ണിനെ എനിക്ക് ഇഷ്ടമായെന്നും ഞാൻ വിവാഹം ചെയ്തോളാം എന്ന് പറഞ്ഞാണ് യുവാവ് യുവതിയുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുന്നത്. പരസ്പ്പര വിശ്വാസം മുതലെടുത്ത് അതിന്റെ മറവിൽ യുവതിയെ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു.
പിന്നാലെയാണ് യുവാവിന്റെ മറ്റൊരു സ്വഭാവം യുവതി മനസിലാക്കുന്നത്.ഒടുവിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആലപ്പുഴയിലാണ് സംഭവം നടന്നത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാളാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് യുവതിയുടെ വിശ്വാസം നേടുകയും ചെയ്ത പ്രതി വിവാഹം ചെയ്തോളാമെന്ന് പറഞ്ഞാണ് യുവതിയെ പലതവണ ലൈംഗികമായി ഇയാൾ ഉപയോഗിച്ചത്.
യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ പ്രതി ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടപ്പോളാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നു യുവതി തിരിച്ചറിയുന്നത്.
യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പോലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ, ലാപ് ടോപ്, കാമറ, പെൻഡ്രൈവ്, മെമ്മറികാർഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.