- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്ഥിരം പരിശോധനക്കിടെ കണ്ടത് സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ; റോഡിലെ പൊടി വരെ പറപ്പിച്ച് പോക്ക്; കയറ്റി വിടടോ...എന്ന് പോലീസ്; ഒടുവിൽ പാലത്തിനു സമീപം നിർത്തിയതും ട്വിസ്റ്റ്; ബാക്ക് ഡോർ തുറന്നതും അകത്ത് രണ്ടുപേർ; പ്രതികളുടെ വിചിത്ര വാദം കേട്ട് കണ്ടുനിന്നവരുടെ കിളി പോയി!
തൃശൂർ: സ്ഥിരം പരിശോധനക്കിടെ സൈറനിട്ട് കുതിച്ചുവരുന്ന ആംബുലൻസിനെ കണ്ട് പോലീസ് വരെ ഒന്ന് ഞെട്ടി. ഉടനെ തന്നെ ഒന്നും നോക്കാതെ കയറ്റി വിടുകയും ചെയ്തു. പിന്നാലെ പാലത്തിനു സമീപം നിർത്തിയതും ഒരു വമ്പൻ ട്വിസ്റ്റ് നടന്നു. ആംബുലൻസിന്റെ ബാക്ക് ഡോർ തുറന്നതും അധികൃതരുടെ കിളി പോയി. തൃശൂർ ജില്ലയിലാണ് ഓപ്പറേഷൻ 'ഡി- ഹണ്ടിന്റെ' ഭാഗമായി പരിശോധന നടന്നത്.
തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പിളളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരിയായ എം ഡി എം എ യുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. ചേറ്റുവ പുത്തൻപീടികയിൽ വീട്ടിൽ നസറുദ്ദീൻ (30), ചാവക്കാട് കൊട്ടിൽപറമ്പിൽ വീട്ടിൽ അസ്ലാം (24 ) എന്നിവരാണ് അറസ്റ്റിലായത്.
ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ തന്നെ രാസ ലഹരി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പൊലീസിന്റെ പരിശോധനകളിൽ നിന്നും ഒഴിവാകും എന്ന വ്യക്തമായ അറിവോടും കൂടിയാണ് ഇവർ രാസലഹരി വിപണനം നടത്തിവന്നിരുന്നത്.
രാസ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തിൽ നിന്നും കണ്ടെത്തി. ആംബുലൻസിലും രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു.
ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഉർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറി ന്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ രാജു, എന്നിവരുടെ നേത്യത്വത്തിൽ വാടാനപ്പിളളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ സി.ആർ പ്രദീപ്, സബ്ബ് ഇൻസ്പെക്ടർമാരായ ജയരാജ്, മുഹമ്മദ് റാഫി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു സി കെ, സുരേഖ് ,ജിനേഷ്, അരുൺ, ഷിജു, സിവിൽ പൊലീസ് ഓഫീസർ നിഷാന്ത് എ.ബി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്നും പ്രതികളെയും വലയിൽ കുടുക്കിയത്.