- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അച്ഛാ..അമ്മ ഓടിവാ..അയ്യോ!; പെൺകുട്ടിയുടെ അലറിവിളിയിൽ പ്രതികൾ ഓടി രക്ഷപ്പെട്ടു; പീഡനശ്രമം പരമാവധി ചെറുത്ത് നിന്ന് ആ പതിനാറുകാരി; ക്രൂരത നടന്നത് ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ; പിന്നിലൂടെ പമ്മിയെത്തി കടന്നുപിടിച്ച് ക്രൂരത; കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; അന്യ സംസ്ഥാന തൊഴിലാളികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് നടുക്കിയ സംഭവം അരങേറിയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ വരെ പുറത്തുവന്നിട്ടുണ്ട്. കേസിൽ നിർണായകമായതും ആ ദൃശ്യങ്ങൾ തന്നെയായിരുന്നു. ഇപ്പോഴിതാ, കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.
ചാലപ്പുറത്ത് പതിനാറ് വയസ്സുള്ള പെൺകുട്ടിയെ അന്യസംസ്ഥാന തൊഴിലാളികൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ (36), ഇമാൻ അലി (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം നടന്നത്.
പിന്നിലൂടെ പമ്മിയെത്തി പെൺകുട്ടിയെ കടന്നു പിടിച്ച് പ്രതികൾ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഇതോടെ ഭയന്ന് നിലവിളിച്ച് കുട്ടി അവിടെ നിന്ന് ഓടി. വീടിന് സമീപത്ത് വെച്ചാണ് കൊടും ക്രൂരത അരങേറിയത്.
നഗരമധ്യത്തിലാണ് 15 വയസ്സുകാരിക്കെതിരെ അതിക്രമം നടന്നിരിക്കുന്നത്. പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.
ഒടുവിൽ സംഭവത്തിന്റെ ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. സംഭവം നടന്നതിന്റെ വലിയ ഞെട്ടലിലാണ് നാട്ടുകാർ. അതുപോലെ ഇനി രാത്രി പട്രോളിംഗ് ശക്തമാക്കുമെന്നും പോലീസ് വ്യക്തമാക്കി.