- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ ഓഫിസറുടെ മുറിയുടെ ചില്ല് തലകൊണ്ട് ഇടിച്ചുതകർത്തു; കാഷ്വാലിറ്റിയിലെ ചില്ലും ഫർണിച്ചറും അടിച്ചുതകർത്തു; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസിലെ പ്രതി; അക്രമത്തിൽ നാല് പൊലിസുകാർക്കും ടാക്സി ഡ്രൈവർക്കും പരിക്ക്
കണ്ണൂർ : ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി. കക്കാട് സ്വദേശി കെ.യാസർ അറാഫാത്ത് (29) ആണ് അത്യാഹിത വിഭാഗത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.സംഭവത്തിൽ നാല് പൊലീസുകാർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.
കക്കാട് ടൗണിൽ നിന്നും ലഹരി ഉപയോഗിച്ചു അക്രമാസക്തനായതിനെതുടർന്ന് നാട്ടുകാർ വിവരമറിയിക്കുകയും ഇയാളെ കണ്ണൂർ ടൗൺ പൊലിസ് ഇയാളഎ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പിന്നാലെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽഎത്തിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്. വൈദ്യപരിശോധനയ്ക്കായിആശുപത്രിയിലെത്തിയതു മുതൽ ഇയാളുടെ പരാക്രമം തുടങ്ങി. പുറത്തു പാർക്ക് ചെയ്തിരുന്ന ബൈക്ക് തള്ളിയിട്ടു. അത്യാഹിത വിഭാഗത്തിൽ എത്തിയതോടെ കൂടുതൽ ആക്രമാസക്തനായി.
കാഷ്വലിറ്റിയിലെ ഗ്ലാസ് ചില്ലുകളും ഫർണിച്ചറുകളും തകർത്തത്.പിന്നാലെ ഇയാൾ പൊലീസുകാരെ ചീത്തവിളിക്കാനും ആക്രമിക്കാനും തുടങ്ങി. ഇതിനിടയ്ക്കാണ് ചില്ല് തകർക്കുന്നത്.അത്യാഹിത വിഭാഗം മെഡിക്കൽ ഓഫിസറുടെ മുറിയുടെ ചില്ല് ഇയാൾ തലകൊണ്ട് ഇടിച്ചുതകർത്തു. അതിരുവിട്ടതോടെ പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.ആക്രമണത്തിൽ പൊലീസുകാർക്ക് പരുക്കേറ്റു.
അക്രമണത്തിൽ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെ എസ്. െഎ. ഇബ്രാഹിം, സിവിൽ പൊലിസ് ഓഫീസർമാരായ കെ.നവിൻ, കെ.സുധീഷ്, എം ടി അനൂപ് ടാക്സി ഡ്രൈവർ കടാങ്കോട് സ്വദേശി എൻ. നവാസ് എന്നിവർക്കാണ് പരുക്കേറ്റത്.ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറഫാത്ത് നേരത്തെ അഞ്ച് മയക്കുമരുന്ന് കേസിലെ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ