- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സഹോദരിയോട് സൗഹൃദം സ്ഥാപിച്ച് അടുക്കാൻ ശ്രമം; തൊട്ടുപിന്നാലെ അത് വിലക്കി; പിന്നെ പതിവായി കാണുമ്പോഴെല്ലാം കളിയാക്കും; ഒടുവിൽ നീങ്ങിയത് വലിയൊരു പകയിലേക്ക്; നെയ്യാറ്റിൻകരയിൽ ചങ്ക് കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ; പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവിനും വിധിച്ച് കോടതി...!
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വന്തം സുഹൃത്തിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇയാളുടെ കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ ഒളിപ്പിച്ചു വെച്ച ശേഷം പുരയിടത്തിൽ കൊണ്ട് തള്ളി തെളിവ് നശിപ്പിച്ച കേസിലാണ് പ്രതിക്ക് ഇപ്പോൾ കോടതി കടുത്ത ശിക്ഷ വിധിച്ചിരിക്കുന്നത്.
കുറ്റകൃത്യം നടത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ജോണിനെ(53)യാണ് ഇരട്ട ജീവപര്യന്തം കഠിന തടവിനും കോടതി ഉത്തരവ് ഇട്ടിരിക്കുന്നത്. ചെങ്കൽ, തൃക്കണ്ണപുരം, പുല്ലുവിള പുത്തൻ വീട്ടിൽ തോമസിനെ(43)യാണ് ജോൺ എന്ന പ്രതി അതിക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതിയായ ജോൺ കൊലപ്പെടുത്തിയ തോമസിനോട് വലിയ പക ഉണ്ടായിരിന്നു. ഈ ജോണി എന്ന് പറയുന്ന വ്യക്തി നിരവധി കേസുകളിൽ പ്രതിയാണ്. അങ്ങനെ ഒരു ദിവസം ജോണി, തോമസിന്റെ സഹോദരിയോട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചത് തോമസിനെ പ്രകോപിച്ചു. ശേഷം ജോണിനെ തോമസ് പറഞ്ഞ് വിലക്കുകയും ചെയ്തു.
ശേഷം ഇവർ തമ്മിൽ അടിപിടിയാവുകയും ചെയ്തു. പിന്നീട് റോഡിൽ വച്ച് കളിയാക്കലുകളും പതിവായിരുന്നു. അങ്ങനെ ജൂൺ 23ന് രാത്രിയിൽ ഒരു ഹോട്ടലിന് മുൻവശത്ത് വെച്ചാണ് കുറ്റകൃത്യത്തിന്റെ തുടക്കം.
ആഹാരം കഴിക്കാൻ എത്തിയ തോമസിനെ പിന്തുടർന്ന് എത്തിയ പ്രതി ജോണി, തോമസിനെ നാട്ടുകാരുടെ മുന്നിൽ വെച്ചു പിടിച്ചു തള്ളുകയും അപമാനിക്കുകയും ചെയ്തു ശേഷം കാര്യങ്ങൾ അനുനയിപ്പിച്ചു.
തുടർന്ന് വീട്ടിലേക്ക് പോകാൻ തുടങ്ങിയ തോമസിനെ പ്രതി ജോണി നിർബന്ധിച്ച് അയാളുടെ ബൈക്കിൽ കയറ്റി കുഴിച്ചാണിയിലെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയും വീടിന്റെ ഹാൾമുറിയിൽ ബലമായി കൊണ്ട് ചെന്ന് ക്രൂരമായി തല്ലിച്ചതച്ച് അവശനാക്കുകയും ചെയ്തു.
പക്ഷെ ജോണിന്റെ ക്രൂരത അവിടെ നിന്നില്ല. അയാൾക്ക് അത്രയ്ക്കും തോമസിനോട് പക ഉണ്ടായിരിന്നു. വലിയ പാറക്കഷണം കൊണ്ട് തോമസിന്റെ നെഞ്ചിൽ ആഞ്ഞ് ഇടിച്ചു. അതിൽ എട്ട് വാരിയെല്ലുകൾ പൊട്ടി. ശേഷം തല പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന കട്ടിലിന്റെ കാലിൽ ഇടിച്ചുമാണ് തോമസിനെ ജോണി അതിക്രൂരമായി കൊലപ്പെടുത്തി.
എന്നിട്ട് അടുത്ത ദിവസം തോമസിന്റെ മൃതദേഹം വീടിന് പുറത്തുള്ള മതിലിനോട് ചേർന്ന് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ആദ്യം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് പോലീസ് തെളിയിച്ചത്.
അതുപ്പോലെ തന്നെ കൊലപാതകം നടന്ന ദിവസം രാത്രിയിൽ ജോണി, തോമസിനെ ബൈക്കിന്റെ പുറകിലിൽ ഇരുത്തി കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ നിർണായക തെളിവായി മാറുകയും ചെയ്തു. കോടതിയുടെ ചോദ്യത്തിൽ പ്രതി കൃത്യം നടന്ന ദിവസം തന്റെ സഹോദരനായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു.
പ്രതിയുടെ രണ്ടു സഹോദരങ്ങൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരാണ്. അതുവഴി പ്രതി രക്ഷപെടാനുള്ള മാർഗവും നടത്തി. കൂടാതെ പ്രതി ജോണി നിരവധി കഞ്ചാവ്, ചാരായം, മണൽ കടത്ത് കേസുകളിലും പ്രതിയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. പ്രതിയുടെ ഭാര്യയും മക്കളും നേരെത്തെ തന്നെ പിണങ്ങി പോയിരുന്നു.
അവസാനം പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞതോടെ 341,342,364, 323,326,& 302 എന്നീ വകുപ്പുകൾ പ്രകാരം കോടതി പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രോസിക്യുഷൻ കേസിൽ 46 സാക്ഷികളെ വിസ്തരിച്ചു. 70 രേഖകളും 37 കേസിൽപ്പെട്ട വസ്തുക്കളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.