- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കലി പൂണ്ട് വീടിനുള്ളിൽ രണ്ടുംകല്പിച്ചെത്തിയ അയാൾ; തന്റെ മകളുടെ പ്രായമുണ്ടെന്ന് പോലും നോക്കാതെ കൊടുംക്രൂരത; ആസിഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണ് അടക്കം വെന്ത് നീറി; വേദന സഹിക്കാൻ കഴിയാതെ നിലവിളി; ദേഷ്യത്തിന് പിന്നിലെ കാരണം അമ്പരപ്പിക്കുന്നത്; നടുക്കം മാറാതെ പ്രദേശം

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ 14 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 55 വയസ്സുള്ള രാജു ജോസ് എന്നയാളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം നൽകാത്തതിലെ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ആസിഡ് ആക്രമണത്തിൽ പെൺകുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ, പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ.. കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം പ്രതി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നുമാണ് വിവരങ്ങൾ. ആസിഡ് ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി തന്നെ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതേയുളള്ളൂവെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം പെൺകുട്ടി വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ രാജു ജോസ് കയ്യിൽ കരുതിയിരുന്ന വീര്യം കൂടിയ ആസിഡ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അക്രമത്തിന് പിന്നിലെ കാരണം തികച്ചും വിചിത്രമാണെന്ന് കണ്ടെത്തി. വിദ്യാർത്ഥിനിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിഫോം നൽകാൻ രാജു ജോസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ ഔദ്യോഗിക യൂണിഫോം നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. ഈ വിരോധമാണ് പ്രതിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. നേരത്തെയും ഈ കുടുംബങ്ങൾ തമ്മിൽ ചെറിയ തർക്കങ്ങൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും ശരീരത്തിന്റെ മുൻഭാഗത്തുമായി ഏകദേശം 40 ശതമാനത്തോളം പൊള്ളലേറ്റു. ആദ്യം പുൽപ്പള്ളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.


