മലപ്പറം: മലപ്പുറം മഞ്ചേരിയിൽ ഭാര്യയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷയിൽ ഇളവിന് സാധ്യതയെന്ന് സൂചനയാണ് നിയമവൃത്തങ്ങൽ നൽകുന്ന്ത. പ്രതിക്ക് മാനസിക പ്രശ്‌നമുള്ളയാൾ എന്ന പരിഗണന ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. 2020ൽ സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയ പ്രതി പിന്നീട് ഈ കേസിൽ മാനസിക പ്രശ്‌നമുള്ളയാൾ എന്ന പരിഗണനയലൂടെ ജാമ്യത്തിലിറങ്ങിയാണ് ഭാര്യയെ കൊടുത്തിയത്.

അതേസമയം പ്രതിക്കു പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മരണപ്പെട്ട അഹ്ഷാന ഷെറിന്റെ പിതാവ് (27) പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി ആലുംകുന്നിലെ മമ്പാടൻ മൊയ്തീൻ എന്ന ചെറിയോൻ പാണ്ടിക്കാട് സിഐയെ കണ്ടുബോധിപ്പിച്ചു. യുവതി ചികിത്സിൽ കഴിയുന്ന സമയത്ത് അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നത്. നിലവിൽ കൊലക്കുറ്റത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റർചെയ്യാനുള്ള നടപടകൾ നടന്നുവരിയാണെന്ന് പാണ്ടിക്കാട് പൊലീസ് അറിയിച്ചു. പ്രതിക്കും ആസിഡേറ്റ് പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് സുഖമാകുന്ന മുറക്കു അടുത്ത നടപടികളിലേക്കു കടക്കുമെന്നും പൊലീസ്പറഞ്ഞു.

ഭർത്താവ് ദേഹത്ത് ആസിഡ് ഒഴിച്ചതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയാണ് വെള്ളിയാഴ്‌ച്ച രാത്രി 11.30ന്
ഇക്കഴിഞ്ഞ അഞ്ചിനാണ് ആക്രമണം നടന്നത്. ഭർത്താവായ വണ്ടൂർ കൂരാട് സ്വദേശി ഷാനവാസുമായി കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നു കഴിയുകയായിരുന്നു അഷാന ഷെറിൻ. ഷാനവാസ് നേരത്തെ മാനസിക ചികിത്സക്ക് വിധേയനായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരണമെന്ന ഭർത്താവിന്റെ ആവശ്യം നിരസിച്ചതാണ് അക്രമത്തിന് കാരണം.

സംഭവ ദിവസം പുലർച്ചെ നാലുമണിയോടെ ചെമ്പ്രശ്ശേരിയിലുള്ള ഭാര്യ വീട്ടിലെത്തിയ ഷാനവാസ് ഓടു പൊളിച്ച് വീടിനകത്ത് അതിക്രമിച്ചു കയറുകയും ഭാര്യയുടെ തലക്ക് മുകളിലൂടെ ആസിഡ് ഒഴിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഷാനവാസിനും പൊള്ളലേറ്റു. കുട്ടികളെയും ആക്രമിക്കാൻ ശ്രമം നടന്നുവെങ്കിലും ബന്ധുകൾ ഇടപെട്ട് പിടിച്ചുമാറ്റുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരണപ്പെടുകയായിരുന്നു. വധശ്രമത്തിന് കേസ്സെടുത്ത് ഷാനവാസിനെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഷാന ഷെറിൻ മരിച്ചതോടെ പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം കൊലപാതകത്തിന് കേസ്സെടുക്കും.

അതേസമയം ഷാനവാസ് മുമ്പും ഒരു കൊലപാതകം നടത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നു. രണ്ട് വർഷത്തിനിടെ ഷാനവാസ് പ്രതിയാകുന്ന രണ്ടാമത്തെ കൊലക്കേസ് ആണ് ഇത്. 2020 ഫെബ്രുവരി 13 നായിരുന്നു ആദ്യ കൊലപാതകം. അന്ന് സ്വന്തം അമ്മാവനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.പെരിന്തൽമണ്ണയിലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു അന്ന് ഷാനവാസ്. ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയ അമ്മാവൻ മോയിൻ ആണ് അന്ന് കൊല്ലപ്പെട്ടത്. അവിടെ നിന്നും രക്ഷപ്പെട്ട ഷാനവാസിനെ വണ്ടൂരിൽ നിന്നും പിടികൂടി.

മാനസിക പ്രശ്‌നമുള്ള ആൾ എന്ന പരിഗണന കൂടി കിട്ടിയതോടെ ഷാനവാസിന് ജാമ്യം ലഭിച്ചു. എന്നാൽ, കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. അതേസമയം തുടർ ചികിത്സയിലും കുറച്ചു കാലം കഴിഞ്ഞു.ജാമ്യം ലഭിച്ച ശേഷം ചികിത്സക്ക് ശേഷം ഷാനവാസിന്റെ കൂടെ ആയിരുന്നു അഹ്ഷന ഷെറിൻ പിന്നീട് കുറച്ച് കാലം. ഷാനവാസ് റബ്ബർ തോട്ടത്തിൽ ജോലി ചെയ്യാനും പോയി തുടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടു പ്രശ്‌നങ്ങൾ ഉണ്ടായത്. ഭാര്യയുമായി ഏതാനും മാസങ്ങൾക്ക് മുൻപ് വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടായി. മർദ്ദനം അടക്കം അഹ്ഷക്ക് സഹിക്കേണ്ടി വന്നു. ഷെറിൻ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു. ഏതാനും മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.