- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നടി നൂർ മാളബിക ദാസ് മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ
മുംബൈ: നടി നൂർ മാളബിക ദാസിനെ(37) മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ദി ട്രയൽ എന്ന വെബ്‌സീരിൽ, കാജലിനൊപ്പം അഭിനയിച്ചതോടെയാണ് ശ്രദ്ധേയായത്. 2023 ലാണ് വെബ്‌സീരിസ് പുറത്തിറങ്ങിയത്.
ഹിന്ദി വെബ്‌സീരിൽ വരും മുമ്പ് ഖത്തർ എയർവേസിലെ എയർ ഹോസ്റ്റസായിരുന്നു നൂർ മാളബിക ദാസ്. ലോഖണ്ഡവാലയിലെ ഫ്‌ളാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പൊലീസ് പരിശോധിച്ചത്. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ നടിയുടെ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു.
അസം സ്വദേശിയാണ് നൂർ മാളബിക ദാസ്. സിസ്‌കിയാം, വാക്ക്മാൻ, ടീഖി ഛട്ട്‌നി, ജഘനായാ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി തുടങ്ങിയവയാണ് നൂർ മുൻപ് വേഷമിട്ട പരമ്പരകൾ. കാജളിനൊപ്പം ദി ട്രയലിലെ വേശമാണ് നൂറിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത്.
നൂറിന്റെ മരണത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ, ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ സമീപിച്ചിരിക്കുകയാണ്.
കോളേജ് കാലത്ത് തന്നെ മോഡലിങ്ങിൽ തൽപ്പരയായിരുന്നു നൂർ. ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ തന്റേതായ പേരുണ്ടാക്കാൻ നൂറിന് കഴിഞ്ഞു. പ്രൊഫഷണൽ ജീവിതത്തിന് പുറത്ത് നൂറിന് നിരവധി കഴിവുകളും താൽപര്യങ്ങളും ഉള്ള വ്യക്തിയായിരുന്നു. ഗാനാലാപനം, എഴുത്ത്, പാചകം, തുടങ്ങിയ ഹോബികൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഫിറ്റ്‌നസിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന നൂർ ആരോഗ്യകരമായ ജീവിതശൈലിയാണ് പിന്തുടർന്നത്.