- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദനയെ തുടർന്ന് അമ്മയും രണ്ടാനഛനും പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു; പരിശോധനയിൽ തെളിഞ്ഞത് ഗർഭം; ബോധരഹിതയായി അമ്മ; പീഡിപ്പിച്ചത് മൂന്നാറിലെ ഹോട്ടൽ തൊഴിലാളിയെന്ന് പത്താംക്ലാസുകാരിയുടെ മൊഴി; രണ്ടാനച്ഛൻ ഒളിവിൽ; കേരളത്തിന് അപമാനമായി വീണ്ടും പീഡനം
അടിമാലി: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി. വിവരം പുറത്തായത് വയറു വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ . രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പെൺകുട്ടി . അശുപത്രിയിൽ നിന്നും മുങ്ങിയ പാലക്കാട് സ്വദേശീയെ കണ്ടെത്താൻ പൊലീസ് നീക്കം ഊർജ്ജിതം.
അടിമാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നിരവധി തവണ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. വയറുവേദനയെ തുടർന്ന് അമ്മയും രണ്ടാനഛനും ചേർന്ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചു. വിവരം അറിഞ്ഞതോടെ മാതാവ് ബോധ രഹിതമായി വീണു.ഇതോടെ താൻ പിടിയിലാകുമെന്ന് മനസിലാക്കി രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്നും മുങ്ങുകയായിരുന്നു.
പാലക്കാട് സ്വദേശിയായ ഇയാൾ വർഷങ്ങളായി ഈ കുടുംബത്തോടൊപ്പമാണ് താമസം. ഇയാൾ മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയാണ്. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.