- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് ഒളിച്ചു നിന്ന് മൊബൈലിൽ പകർത്തി; അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ അറസ്റ്റിൽ; സംഭവം നടന്നത് ഇന്നലെ രാത്രി; ചിതറയിലെ അംജിത്തിനെ കുടുക്കിയത് യുവതിയുടെ സംശയത്തിലുള്ള പരിശോധനയിൽ
അടൂർ: എംആർഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈൽ കാമറയിൽ പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. അടൂർ ദേവി സ്‌കാൻസിലെ റേഡിയോഗ്രാഫർ കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അംജിത്ത്
(24) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് സംഭവം. അടൂർ ഹോസ്പിറ്റൽ ജങ്ഷനിലാണ് സ്‌കാനിങ് സെന്റർ പ്രവർത്തിക്കുന്നത്. എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് രഞ്ജിത്ത് പകർത്തിയത്. സംശയം തോന്നിയ പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ പകർത്തിയെന്ന മനസിലാക്കിയത്. പെൺകുട്ടി ഉടൻ തന്നെ ബഹളമുണ്ടാക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പൊലീസ് സ്ഥലത്ത് വന്ന് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇയാൾ ഇതിന് മുൻപും ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളതായി സംശയിക്കുന്നു. ദേവി സ്‌കാൻസ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്