- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിക്കാൻ കയറിയത് വല്ലതും കനത്തിൽ തടയുമെന്ന പ്രതീക്ഷയിൽ; ഒന്നും കിട്ടാതായപ്പോൾ അലമാരയും കാമറയും തകർത്തു; അടുക്കളയിൽ കയറി ഏലക്ക ചേർത്ത് കാപ്പിയുമുണ്ടാക്കി കഴിച്ച് മോഷ്ടാക്കളുടെ മടക്കം; മോഷണ ശ്രമം നടന്നത് അടൂർ കരുവാറ്റയിലെ അഞ്ചു വീടുകളിൽ
അടൂർ: മോഷണത്തിന് കയറിയവർ വീട്ടിൽ ഒന്നും കിട്ടാതെ വന്നപ്പോൾ സാധനങ്ങളും കാമറയും തകർത്തു ഏലക്കാ ചേർത്ത് കാപ്പിയുമിട്ട് കുടിച്ച് മടങ്ങി. കരുവാറ്റാ ഭാഗത്ത് ആൾ താമസമില്ലാത്ത അഞ്ച് വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ഒരു വീട്ടിലെ അടുക്കളയിൽ നിന്ന് സാധനങ്ങളെടുത്ത് കാപ്പിയിട്ട് കുടിച്ച് മണിക്കൂറുകൾ വിശ്രമിച്ച ശേഷമാണ് മടങ്ങിയത്.
വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ ആലീസ് വർഗ്ഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മന്മോഹൻ വീട്ടിൽ രമാദേവി,. അഷ്ടമിയിൽ സുഭാഷ് സുകുമാരൻ , അറപ്പുരയിൽ ഗീവർഗീസ് തോമസ് എന്നിവരുടെ വീടുകളാണ് മുൻ വാതിൽ കുത്തി തുറന്ന് മോഷണശ്രമം നടന്നത്. അറപ്പുരയിൽ വീട് രണ്ട് മാസം മുൻപാണ് ഗ്യഹപ്രവേശന ചടങ്ങ് നടന്നത്. ഈ വീടിന്റെ കിച്ചൺ ക്യാബ് , തടി അലമാര, ഷോകേസ് എന്നിവ നശിപ്പിച്ചു.
മറ്റത്തിൽ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് കാമറകൾ നശിപ്പിച്ചു. ഈ വീട്ടുടമസ്ഥർ ഈ സമയം തിരുവനന്തപുരത്തായിരുന്നു. ഇവിടത്തെ ദൃശ്യങ്ങൾ ക്യാമറയിലൂടെ അവർക്ക് ലഭിച്ചു. ഇന്നലെ പുലർച്ചെ 2.44 വരെ ക്യാമറയിൽ നിന്നും ഇവർക്ക് ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിൽ ഒരു കാമറയിൽ ആരോ പോകുന്ന നിഴൽ ദൃശ്യമായിരുന്നതായി വീട്ടുടമ പറഞ്ഞു. അതിന് ശേഷമാകാം മുൻവശത്തെ ക്യാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച ക്യാമറ വീടിന് സമീപത്ത് നിന്നും കണ്ടെടുത്തു.
ഇന്നലെ പുലർച്ചെ 3.40 വരെ അടുക്കളയിൽ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്ത് വച്ച കാമറയിൽ നിന്നും മനസ്സിലാകുന്നതായി വീട്ടുകാർ പറഞ്ഞു. ഈ വീട്ടിലെ അടുക്കളയിൽ നിന്നും പാത്രം എടുത്ത് മോഷ്ടാക്കൾ ഏലക്കാ കാപ്പിയിട്ട് കുടിച്ച ശേഷമാണ് പോയത്. സിറ്റൗട്ടിൽ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു. അടൂർ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്