- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ; ചെവിക്ക് പരുക്കുമായി നിലവിളിച്ച് യുവതി; യുവതി നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസിൽ ഉൾപ്പെട്ടയാൾ; സംഭവം അടൂരിലെ ലോഡ്ജിൽ
അടൂർ: യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവ് ലോഡ്ജിന്റെ ജനാലക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ. ചെവിയിൽ നിന്ന് രക്തമൊലിപ്പിച്ച് നിലവിളിച്ചു കൊണ്ടു നിന്ന യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കുന്നത്തൂർ പുത്തനമ്പലം ശ്രീനിലയത്തിൽ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഷീബാ ദാസെന്ന് പൊലീസിനോട് പേര് പറഞ്ഞിട്ടുള്ള യുവതിയെ ചെവിക്കുള്ളിൽ നിന്ന് രക്തമൊഴുകുന്ന അവസ്ഥയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അടൂർ കെഎസ്ആർടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജിൽ 107-ാം നമ്പർ മുറിയിൽ ഇന്നലെ രാത്രി 9.15 നാണ് സംഭവം. 11 ന് രാവിലെ 10 നാണ് ഇരുവരും ഇവിടെ വന്ന് റൂം എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും അറിയുന്നു.
ഇന്നലെ രാത്രി ഒമ്പതു മണിയോടെ 107-ാം നമ്പർ മുറിയിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് മാനേജർ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയിൽ ഒരു ഷാളിൽ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ചെവിയിൽ നിന്ന് ചോരയുമൊലിപ്പിച്ച് നിൽക്കുകയായിരുന്നു. മാനേജർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റൂം പൂട്ടി ബന്തവസാക്കിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്