- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിൽ വച്ചുണ്ടായ തർക്കം; ബാർ ജീവനക്കാരെ പിന്തുടർന്ന് ആക്രമിച്ചു; ഏഴംഗ സംഘത്തിനെതിരേ കേസെടുത്തു; ആക്രമിക്കപ്പെട്ടത് അടൂർ വൈറ്റ് പോർട്ടിക്കോ ജീവനക്കാർ
അടൂർ: ബാറിൽ വച്ചുണ്ടായ തർക്കത്തിന്റെ പേരിൽ ജീവനക്കാരെ പിന്തുടർന്ന് ആക്രമിച്ചു. ഏഴംഗ സംഘത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തു. ഹോട്ടൽ വൈറ്റ് പോർട്ടിക്കോ ബാറിലെ കാഷ്യർ ധനേഷ്, സൂപ്പർ വൈസർ ബി.എം. ബൈജു, ജീവനക്കാരൻ ഗൗതം എന്നിവർക്ക് നേരെയാണ് ഇന്നലെ രാത്രി 11 മണിയോടെ പെരിങ്ങനാട് വഞ്ചിമുക്കിൽ വച്ച് ഏഴംഗ സംഘം ആക്രമിച്ചത്.
ബാർ സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം കൂട്ടി ഇരുന്ന പത്തംഗ സംഘത്തോട് പുറത്തു പോകാൻ ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. ബാർ സൂപ്പർവൈസർ ബൈജു ഇവരെ അനുനയിപ്പിച്ച് പുറത്തു വിട്ടു. തുടർന്ന് ബാർ ജീവനക്കാരായ ഗൗതമും ധനേഷും അവരവരുടെ ബൈക്കുകളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
ഇവർക്ക് പിന്നാലെ കാറിൽ വരികയായിരുന്നു ബൈജു. പട്ടിക കഷണം കൊണ്ട് ധനേഷിനെ തലയ്ക്കടിച്ചു വീഴ്‌ത്തി നിലത്തിട്ട് മർദിക്കുകയായിരുന്നു. ഇതു കണ്ട് കാറിൽ നിന്നിറങ്ങിയ ബൈജുവിനെയും പട്ടിക കഷണം കൊണ്ട് തല്ലി. പിന്നാലെ വന്ന ഗൗതമിനും മർദനമേറ്റു. അടി കൊണ്ട് ബൈജുവിന്റെ വലതു കൈയ്ക്ക് പൊട്ടലുണ്ട്.
ചാങ്ങ സ്വദേശികളായ ബാലു, സൂരജ്, ഭാസി, ഷൈജു, ഗോപി, വിനോദ്, മണിക്കുട്ടൻ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന് ബൈജു പൊലീസിന് മൊഴി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്